Second edit

സിഗരറ്റ് കൂടിലെ താക്കീത്

സിനിമയിലും ടെലിവിഷനിലും മദ്യപാനരംഗങ്ങളില്‍ ഒരനുഷ്ഠാനമെന്നപോലെ, ആര്‍ക്കും വായിക്കാനാവാത്തവിധം ചെറിയ അക്ഷരങ്ങളില്‍ ഒരു വാക്യം എഴുതിക്കാണിക്കാറുണ്ട്: 'മദ്യപാനം ആരോഗ്യത്തിനു ഹാനികരം.' അതുപോലെ സിഗരറ്റ് പായ്ക്കറ്റുകളിലും കാണാം ഒരു നിര്‍ബന്ധ താക്കീത്: 'പുകവലി ആരോഗ്യത്തിനു ഹാനികരം!'
എന്നാല്‍, സിഗരറ്റ് കൂടുകളിലെ ഈ മുന്നറിയിപ്പ് വെറും ഒരാചാരമായിക്കൂടെന്നും നന്നായി ഡിസൈന്‍ ചെയ്ത് അതില്‍ അച്ചടിക്കണമെന്നും ലോകാരോഗ്യസംഘടന തീരുമാനിച്ചിട്ടുണ്ട്. കണ്ടാല്‍ തന്നെ, സിഗരറ്റ് വലിക്കാരന്‍ ഒന്നു ഞെട്ടണം. ഇത് തത്ത്വത്തില്‍ അംഗീകരിച്ച രാജ്യങ്ങളിലൊന്നാണ് നമ്മുടേത്. പല രാജ്യങ്ങളും സിഗരറ്റ് കൂടിന്റെ ഇരുവശങ്ങളിലുമായി 80-90 ശതമാനം സ്ഥലം വരെ ഈ നിര്‍ബന്ധ മുന്നറിയിപ്പിനു നീക്കിവയ്ക്കാന്‍ തയ്യാറായിരിക്കുന്നത് ഈ വികാരം ഉള്‍ക്കൊണ്ടിട്ടുതന്നെയാണ്. അതിന്റെ ഫലമായി ആ രാജ്യങ്ങളിലൊക്കെ പുകവലിക്കമ്പം ആശാവഹമായ രീതിയില്‍ കുറച്ചുകൊണ്ടുവരാനും സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സിഗരറ്റ് പായ്ക്കറ്റിന്റെ ഇരുവശങ്ങളിലുമായി 85 ശതമാനം സ്ഥലവും പുകവലി വിരുദ്ധ പരസ്യത്തിനു നീക്കിവയ്ക്കണമെന്ന കേന്ദ്ര ആരോഗ്യവകുപ്പിന്റെ നിര്‍ദേശം തികച്ചും സ്വാഗതാര്‍ഹമാണ്. പുകവലിയുമായി ബന്ധപ്പെട്ട കാന്‍സര്‍, ഹൃദ്രോഗം പോലുള്ള മാരകരോഗങ്ങളുമായി ബന്ധപ്പെട്ട് ദശലക്ഷം ആളുകളാണ് വര്‍ഷംതോറും മരണമടയുന്നത്. ചികില്‍സയ്ക്ക് ഭരണകൂടവും വ്യക്തികളും ഒരുലക്ഷം കോടി രൂപ ചെലവാക്കുന്നുമുണ്ട്. എന്നാല്‍, പുകവലിവ്യവസായത്തിലൂടെയുള്ള റവന്യൂ 17 ശതമാനം മാത്രവും!
Next Story

RELATED STORIES

Share it