സിക്ക വൈറസ്: വെനിസ്വേലയില്‍ മൂന്നു മരണം

കാരക്കസ്: വെനിസ്വേലയില്‍ ആദ്യമായി സിക്ക വൈറസ് ബാധിത മരണം സ്ഥിരീകരിച്ചു. സിക്ക വൈറസ് ബാധയുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ കാരണം മൂന്നു പേരാണ് മരിച്ചത്. പ്രസിഡന്റ് നിക്കോളാസ് മദ്യൂറോയാണ് ഇക്കാര്യം അറിയിച്ചത്. 68 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നവംബര്‍ മുതല്‍ ഇവിടെ 5,000ത്തോളം പേര്‍ക്ക് വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ബ്രസീലില്‍ നവജാതശിശുക്കള്‍ക്ക് ജനിതക വൈകല്യമുണ്ടാക്കുന്നതിന് സിക്ക വൈറസ് കാരണമായിക്കൊണ്ടിരിക്കുകയാണ്. അതേസമയം, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച സിക്ക വൈറസ് നിയന്ത്രിക്കാന്‍ പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കുന്നതിന് അന്താരാഷ്ട്ര സഖ്യം രൂപീകരിക്കണമെന്ന് ബ്രസീല്‍ ആവശ്യപ്പെട്ടു. ബ്രസീലിയന്‍ ആരോഗ്യ മന്ത്രി മാര്‍സെലോ കാസ്‌ട്രോ ആണ് ആവശ്യമുയര്‍ത്തിയത്.
Next Story

RELATED STORIES

Share it