സിക്ക വൈറസ് മുതിര്‍ന്നവരിലും വൈകല്യമുണ്ടാക്കുന്നു

വാഷിങ്ടണ്‍: ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന സിക്ക വൈറസ് കുഞ്ഞുങ്ങളിലെ മസ്തിഷ്‌ക വൈകല്യത്തിനു പുറമെ മുതിര്‍ന്നവരിലും വൈകല്യമുണ്ടാക്കുന്നതായി ശാസ്ത്രജ്ഞര്‍. തലച്ചോറിനെയും നട്ടെല്ലിനേയും ബാധിക്കുന്ന അക്യൂട്ട് ഡിസ്സെമിനേറ്റഡ് എന്‍സിഫാലോമിയെലിറ്റിസ് എന്ന അവസ്ഥയ്ക്കു സിക്ക കാരണമാവുമെന്നാണ് കണ്ടെത്തല്‍. തലച്ചോറിനും നട്ടെല്ലിനും പുറത്തുള്ള ഞരമ്പുകള്‍ക്കു തകരാറുണ്ടാക്കുന്നത് വഴി താല്‍ക്കാലികമായി ശരീരഭാഗങ്ങള്‍ തളര്‍ന്നുപോവുന്നതിലേക്കും ചിലരില്‍ ശ്വാസതടസ്സത്തിലേക്കും നയിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്ന വൈറസ് നാഡിസംബന്ധമായ കേടുപാടുകള്‍ക്ക് കാരണമാവുന്നുവെന്നാണ് വെളിപ്പെടുത്തല്‍ സൂചിപ്പിക്കുന്നത്. ബ്രസീലില്‍ ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് സിക്ക വൈറസ് ബാധമൂലം തലച്ചോറില്‍ വൈകല്യവുമായി ജനിച്ചത്.
Next Story

RELATED STORIES

Share it