സിക്ക വൈറസ്: ബ്രസീലില്‍ വൈകല്യം ബാധിച്ചകുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു

ബ്രസീലിയ: സിക്ക വൈറസ് ബാധയെത്തുടര്‍ന്ന് ബ്രസീലില്‍ തലച്ചോറില്‍ വൈകല്യവുമായി ജനിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 3,893 കേസുകള്‍ കഴിഞ്ഞ ഒക്ടോബര്‍ മാസം മുതല്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച പുറത്തുവിട്ട റിപോര്‍ട്ടില്‍ ഇത് 3500 ആയിരുന്നു. വൈറസ് ബാധിതരായ അമ്മമാരില്‍നിന്നു നവജാതശിശുക്കളിലേക്ക് വൈറസ് പകരുന്നതുകാരണം, തലയ്ക്ക് വലുപ്പക്കുറവും തലച്ചോറിന് വൈകല്യവുമായാണ് കുഞ്ഞുങ്ങള്‍ ജനിക്കുന്നത്. ഡെങ്കിപ്പനിയും ചിക്കുന്‍ ഗുനിയയും പകര്‍ത്തുന്ന ഈഡിസ് ഇജിപ്തി വിഭാഗത്തില്‍പ്പെടുന്ന കൊതുകുകളാണ് സിക്ക വൈറസ് പരത്തുന്നത്.
വൈറസ് ബാധിച്ച് അഞ്ചു കുഞ്ഞുങ്ങള്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, അടുത്തിടെ മരിച്ച 44 കുഞ്ഞുങ്ങളില്‍ സിക്ക വൈറസ് ബാധയുണ്ടായിരുന്നോയെന്ന് അന്വേഷിച്ചുവരുകയാണ്.
വൈറസിന്റെ സാന്നിധ്യം തിരിച്ചറിയാനുള്ള സംവിധാനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ബ്രസീലിയന്‍ ആരോഗ്യമന്ത്രി മാര്‍സെലോ കാസ്‌ടോ അറിയിച്ചു.
Next Story

RELATED STORIES

Share it