സിക്ക വൈറസ്: നിരീക്ഷണം ശക്തമാക്കി

ന്യൂഡല്‍ഹി: സിക്ക വൈറസ് രാജ്യത്തേക്ക് പടരാതിരിക്കാന്‍ നടപടി സ്വീകരിക്കുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥരും എയിംസിലെ വിദഗ്ധരും പങ്കെടുത്തു. രാജ്യത്തെ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും നിരീക്ഷണത്തിനാണ് മുന്‍ഗണനയെന്നും മന്ത്രി പറഞ്ഞു. വൈറസ് ബാധ കണ്ടെത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ധാരണയായിട്ടുണ്ട്. ഇതിനായി സാങ്കേതികവിദഗ്ധരുടെ സംഘത്തെ നിയോഗിക്കാന്‍ നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it