സിക്ക വൈറസ്: ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന സിക്ക വൈറസ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പടരാനുള്ള സാധ്യത ചൂണ്ടിക്കാട്ടി ലോകാരോഗ്യസംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
സിക്ക വൈറസിന്റെ സ്‌ഫോടനാത്മക വ്യാപനം ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന അടിയന്തരയോഗത്തിലാണ് പ്രഖ്യാപനം. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ തലച്ചോറിനു വൈകല്യം ബാധിച്ച് കുഞ്ഞുങ്ങള്‍ ജനിക്കാന്‍ തുടങ്ങിയതോടെയാണ് സിക്ക വൈറസ് ശ്രദ്ധിക്കപ്പെട്ടത്. 4000ത്തോളം കുട്ടികളാണ് ബ്രസീലില്‍ ഇതുവരെ വൈകല്യവുമായി ജനിച്ചത്.
തുടര്‍ന്ന് അമേരിക്കയിലും യൂറോപ്പിലും വൈറസ് സ്ഥീരികരിച്ച സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ ഇടപെടല്‍. വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമുണ്ട്. 25 രാജ്യങ്ങളിലായി 40 ലക്ഷത്തോളം പേര്‍ക്ക് ഇതിനോടകം സിക്ക വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇബോള പടര്‍ന്നുപിടിച്ചപ്പോഴുള്ള അതേ സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് ഡബ്ല്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ഡോ. മാര്‍ഗരറ്റ് ചാന്‍ പറഞ്ഞു. സിക്ക വൈറസിന് പ്രതിരോധമരുന്ന് കണ്ടെത്തിയിട്ടില്ലെന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നു.
Next Story

RELATED STORIES

Share it