സിക്ക വൈറസിനെതിരെ ബോധവല്‍ക്കരണം; ബ്രസീല്‍ സൈനികരെ വിന്യസിച്ചു

ബ്രസീലിയ: സിക്ക വൈറസിന്റെ അപകടസാധ്യതയെക്കുറിച്ച് പൊതുജനത്തെ ബോധവല്‍ക്കരിക്കുന്നതിന് 2,22,000ലധികം സൈനികരെ ബ്രസീല്‍ രാജ്യത്തുടനീളം വിന്യസിച്ചു.
കൊതുകുകള്‍ പരത്തുന്ന വൈറസിന്റെ അപകടസാധ്യത പ്രതിപാദിക്കുന്ന ലഘുലേഖകളാണ് സൈന്യം വിതരണം ചെയ്യുന്നത്. സദാചാരബോധം ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യവും ഭരണകൂടത്തിനുണ്ട്. വൈറസ് വ്യാപനത്തിന്റെ കേന്ദ്രസ്ഥാനമായി ഗണിക്കപ്പെടുന്ന ബ്രസീലില്‍ സിക്ക വൈറസ് മൂലമുള്ള മൈക്രോസെഫാലി 462 പേരില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സിക്ക വൈറസ് ബാധയേറ്റെന്നു സംശയിക്കുന്ന 3,852 പേരില്‍ പരിശോധന നടക്കുകയാണ്. കൂടാതെ, തലച്ചോര്‍ വളര്‍ച്ചയില്ലാതെ ആയിരക്കണക്കിനു കുഞ്ഞുങ്ങളാണ് ഇവിടെ ജനിച്ചത്.
അതേസമയം, സൈനികനീക്കം കൊതുകുകളുടെ എണ്ണം കുറയ്ക്കുന്നതിനോ സിക്ക വ്യാപനം തടയുന്നതിനോ സഹായിക്കില്ലെന്നു വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു. സിക്ക വൈറസിന്റെ വിസ്‌ഫോടനാത്മകമായ വ്യാപനത്തെ തുടര്‍ന്നു ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
Next Story

RELATED STORIES

Share it