സിക്ക: ഡബ്ല്യുഎച്ച്ഒ അടിയന്തര യോഗം തുടങ്ങി

ജനീവ: സിക്ക വൈറസിന്റെ സ്‌ഫോടനാത്മക വ്യാപനം ചര്‍ച്ച ചെയ്യുന്നതിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യുടെ അടിയന്തര യോഗം ജനീവയില്‍ തുടങ്ങി. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതുണ്ടോയെന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും. വൈറസ് വ്യാപനത്തെ ചെറിയ ഭീഷണിയില്‍ നിന്നു വലിയ ഭീഷണിയിലേക്കുള്ള കടന്ന് കയറ്റമെന്നാണ് ലോകാരോഗ്യ സംഘടനാവൃത്തങ്ങള്‍ വിശേഷിപ്പിച്ചത്. തലച്ചോറിലെ ന്യൂനതകളോടെ ജനിച്ച ബ്രസീലിലെ ആയിരക്കണക്കിനു കുഞ്ഞുങ്ങളില്‍ സിക്കവൈറസിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
ആഗോള തലത്തിലുണ്ടായ ആശങ്കയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതോടെ സിക്ക വൈറസിനെ ഗുരുതമായ ആഗോള ഭീഷണിയായി കണക്കാക്കുകയും ഇതിന്റെ വ്യാപനം തടയുന്നതിന് ഈ മേഖലയിലെ വിദഗ്ധരുടെ സേവനവും കൂടുതല്‍ പണവും വിഭവങ്ങളും ലഭ്യമാക്കുകയും ചെയ്യും. പശ്ചിമാഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ട ഇബോള വൈറസ് ലോകാരോഗ്യ സംഘടനയുടെ കീഴില്‍ മാസങ്ങള്‍ നീണ്ട പ്രവര്‍ത്തനഫലമായി വരുതിയിലാക്കിയിരുന്നു.
Next Story

RELATED STORIES

Share it