Flash News

സിക്കാ വൈറസ് പടരുന്നു; ലൈംഗിക ബന്ധത്തിലൂടെയും പകരുമെന്ന് സ്ഥിരീകരിച്ചു

സിക്കാ വൈറസ് പടരുന്നു; ലൈംഗിക ബന്ധത്തിലൂടെയും പകരുമെന്ന് സ്ഥിരീകരിച്ചു
X
children-born-

[related]

മിയാമി:തെക്കേ അമേരിക്കയ്ക്ക് പിന്നാലെ യുറോപ്പിലും പടരുന്ന സിക്കാ വൈറസ് ബാധ ലൈംഗിക ബന്ധത്തിലൂടെയും പകരുമെന്ന് കണ്ടെത്തി. യു എസ് സെന്റര്‍ ഫോര്‍  ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അമേരിക്കയ്ക്ക് പുറമെ കാനഡ, യുറോപ്പ് എന്നിവടങ്ങളിലേക്കും വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. ടെക്‌സാസിലും ഇന്നു രോഗം സ്ഥിരീകരിച്ചു. ടെക്‌സാസിലെ ഒരു വ്യക്തിയെ പരിശോധിച്ചതില്‍ നിന്നാണ് രോഗം ലൈംഗിക ബന്ധത്തിലൂടെയും പകരുമെന്ന് സ്ഥിരീകരിച്ചത്. മറ്റു രാജ്യങ്ങളില്‍ പോയി മടങ്ങിവരുന്നവരില്‍ നിന്നാണ് രോഗം പടര്‍ന്നു പിടിക്കുന്നത്. കൊതുകളിലൂടെയാണ് രോഗം പടര്‍ന്ന് പിടിക്കുകയെന്ന് ആദ്യം സ്ഥിരീകരിച്ചിരുന്നു. രോഗം വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം അന്താരാഷ്ട്ര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.


നവജാത ശിശുക്കളില്‍ തലച്ചോറിന് വൈകല്യം സംഭവിക്കുന്ന മാരക രോഗം ഇതിനോടകം 23 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു. വടക്കേ അമേരിക്കയിലെ വിവിധ രാജ്യങ്ങളിലാണ് ഇത് സ്ഥിരീകരിച്ചത്. ബ്രസീലില്‍ ആണ് രോഗബാധ ആദ്യം സ്ഥിരീകരിച്ചത്. 2,400 നവജാത ശിശുക്കളിലാണ് ആദ്യം രോഗം പടര്‍ന്ന് പിടിച്ചത്. തലച്ചോറിന് വൈകല്യം സംഭവിക്കുന്നത് മൂലം ഈ കുഞ്ഞുങ്ങളുടെ തല ഭാഗം പകുതിയായിരിക്കും.


യുറോപിലേക്കും രോഗം വ്യാപച്ചതിന്റെ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കൊളംബിയയില്‍ 20,000 കേസുകളാണ് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളെ പിടിച്ചു കുലുക്കിയ എബോള വൈറസിനേക്കാള്‍ മാരകമാണ് സിക്കാ വൈറസ് എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കൊതുക് മൂലമാണ് രോഗം പടര്‍ന്ന് പിടിക്കുക. സിക്കാ വൈറസ് ബാധയുടെ വ്യാപനത്തെ തുടര്‍ന്ന് നേരത്തെ രണ്ടു വര്‍ഷത്തേക്ക് സ്ത്രീകളോട് പ്രസവിക്കരുതെന്ന് വടക്കേ അമേരിക്കയിലെ ഒരു രാജ്യം വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it