Flash News

സികാ വൈറസ്: റിയോ ഒളിമ്പിക്‌സ് മാറ്റിവെക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍

സികാ വൈറസ്: റിയോ ഒളിമ്പിക്‌സ് മാറ്റിവെക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍
X
riyo

റിയോ ഡി ജനീറോ: സിക വൈറസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ റയോ ഡി ജനീറോയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സ് നീട്ടിവെക്കുകയോ മാറ്റുകയോ ചെയ്യണമെന്ന് ആരോഗ്യ വിദഗ്ധര്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടു. ബ്രസീലിയന്‍ ആരോഗ്യമേഖലയുടെ ദുര്‍ബലാവസ്ഥയും കൊതുക് നിര്‍മാര്‍ജനത്തിലെ പരാജയവും ചൂണ്ടിക്കാട്ടിയാണ് നിര്‍ദ്ദേശം. രാജ്യാന്തര തലത്തില്‍ പ്രശസ്തരായ ശാസ്ത്രജ്ഞന്മാരും പ്രൊഫസര്‍മാരും ആരോഗ്യ വദഗ്ധരും ഉള്‍പ്പെടെ 150പേര്‍ ഒപ്പുവച്ച കത്തിലാണ്  ലോകാരോഗ്യ സംഘടനയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
എന്നാല്‍, സികയുടെ പേരില്‍ ഒളിമ്പിക്‌സ് മാറ്റില്ലെന്ന് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി (ഐഒസി) നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.ആഗസ്റ്റ് അഞ്ച് മുതല്‍ 21 വരെയാണ് റിയോ ഒളിമ്പിക്‌സ്. സിക ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന നടത്താന്‍  ഡോര്‍ക്ടര്‍മാരുടെ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ഒളിമ്പിക്‌സ്  സംഘാടകര്‍ അറിയിച്ചിരുന്നു. ലോകത്താകമാനം 1.5 ലക്ഷം മില്യണ്‍ ആളുകള്‍ക്ക് സിക്ക വൈറസ് ബാധ ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it