സിഐടിയു നേതാവ് പി ടി രാജന്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ട്രേഡ് യൂനിയന്‍ നേതാവും സിഐടിയു കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ പി ടി രാജന്‍(74) അന്തരിച്ചു.—റാഞ്ചിയില്‍ സിഐടിയു അഖിലേന്ത്യ ജനറല്‍ കൗണ്‍സില്‍ യോഗത്തിനെത്തിയ രാജനെ ഹൃദയാഘാതത്തെ തുടര്‍ന്ന് രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.—
കോഴിക്കോട്ടെ ചുമട്ടുതൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും രാഷ്ട്രീയബോധവും സംസ്‌കാരവുമുള്ള തൊഴിലാളികളായി മാറ്റുന്നതിലും വലിയ പങ്കുവഹിച്ച നേതാവാണ്.പ്രഗല്ഭനായ സംഘാടകനായിരുന്നു. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്.— ഹെഡ്‌ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറി, കയറ്റിറക്ക് തൊഴിലാളി യൂനിയന്‍ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി, കേരള ആര്‍ട്ടിസാന്‍സ് യൂനിയന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുകയായിരുന്നു.—സിഐടിയു കോഴിക്കോട് ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, അഖിലേന്ത്യ വര്‍ക്കിങ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, കൗണ്‍സിലര്‍ എന്നിങ്ങനെ ജനപ്രതിനിധിയായി നാടിന്റെ വികസനമേഖലയിലും സംഭാവന അര്‍പ്പിച്ചിട്ടുണ്ട്.— കോഴിക്കോട് കോര്‍പറേഷന്‍ മുന്‍മേയറും കൗണ്‍സിലറുമായ എം എം പത്മാവതിയാണ് ഭാര്യ. മക്കള്‍: ഡോ.— പീജ(കടലുണ്ടി എന്‍ആര്‍എച്ച്എം ആയുഷ് ഹോമിയോ ഹെല്‍ത്ത് സെന്റര്‍), സിപിഐ എം മണലേരി ബ്രാഞ്ചംഗം അനൂപ്.—
മൃതദേഹം 22ന് ചൊവ്വാഴ്ച ജന്മനാടായ കോഴിക്കോട്ടേക്കു കൊണ്ടുവരും.—
Next Story

RELATED STORIES

Share it