സിഎആറില്‍ സംഘര്‍ഷം: ഒമ്പതു മരണം

ബാന്‍ഗ്വി: ക്രൈസ്തവ സായുധസംഘങ്ങളുടെ ആക്രമണം മൂലം കുപ്രസിദ്ധിയാര്‍ജിച്ച സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്കില്‍ വിമത സായുധസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒമ്പതു മരണം. കിഴക്കന്‍ നഗരമായ ബംബാരിയിലാണ് ഏറ്റുമുട്ടലുണ്ടായതെന്നു പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. ദിവസങ്ങള്‍ക്കു മുമ്പ് അജ്ഞാതരുടെ ആക്രമണത്തില്‍ രണ്ടു മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ടതിന്റെ തുടര്‍ച്ചയായിട്ടാണ് ആക്രമണമെന്നു പോലിസ് വക്താവ്അറിയിച്ചു.
ഫൗസ്റ്റിന്‍ അര്‍ച്ചാന്‍ജ് തോദെറാ കഴിഞ്ഞ മാസം പ്രസിഡന്റായി അധികാരമേറ്റതോടെ സംഘര്‍ഷങ്ങളില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ക്രൈസ്തവ സായുധസംഘങ്ങളുടെ ആക്രമണങ്ങളില്‍ രാജ്യത്ത് ആയിരങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നാലു ലക്ഷത്തിലധികം പേര്‍ വഴിയാധാരമാവുകയും ചെയ്തിട്ടുണ്ട്. യുഎന്‍ സമാധാന സൈന്യത്തെ രാജ്യത്ത് വിന്യസിച്ചിട്ടുണ്ട്. ഫ്രഞ്ച് സൈന്യവും ഇവിടെയുണ്ട്.
Next Story

RELATED STORIES

Share it