സിഎംഎസ് കോളജിന് പ്രത്യേക പൈതൃക പദവി: മുഖ്യമന്ത്രി

കോട്ടയം: കോട്ടയം സിഎംസ് കോളജിന് പ്രത്യേക പൈതൃക പദവി ലഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിന് യുജിസി അംഗീകാരം നല്‍കിയിട്ടുണ്ട്. സ്‌പെഷ്യല്‍ പൈതൃക പദവി ലഭിക്കുന്ന രാജ്യത്തെ ഏഴാമത്തെ കോളജാണ് സിഎംഎസ് കോളജ്. സിഎംഎസ് കോളജിന്റെ 200ാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക വിദ്യാഭ്യാസത്തിനു തുടക്കമിട്ട കോളജാണ് സിഎംഎസ് എന്ന് അദ്ദേഹം പറഞ്ഞു. 200ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തപാല്‍ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പിന്റെ പ്രകാശനം രാഷ്ട്രപതിക്കു കൈമാറി ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ എ എല്‍ നന്ദ നിര്‍വഹിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ ഗവര്‍ണര്‍ പി സദാശിവം അധ്യക്ഷത വഹിച്ചു.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോസ് കെ മാണി എംപി, പ്രിന്‍സിപ്പല്‍ ഡോ. റോയി സാം ദാനിയേല്‍, ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ എ എല്‍ നന്ദ സംസാരിച്ചു.
Next Story

RELATED STORIES

Share it