സിംബാബ്‌വെ കടുത്ത വരള്‍ച്ചയുടെ പിടിയില്‍

ഹരാരെ: തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വെ കടുത്ത വരള്‍ച്ചയുടെ പിടിയില്‍. രൂക്ഷമായ വരള്‍ച്ചയുടെ പിടിയിലമര്‍ന്ന ഗ്രാമീണമേഖലകളെ സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ ദുരിതബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. വരള്‍ച്ച 24 ലക്ഷത്തോളം പേരെ പട്ടിണിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. രാജ്യത്തെ ജനസംഖ്യയുടെ 25 ശതമാനം വരുമിത്. സിംബാബ്‌വെയെ ദുരന്തബാധിതപ്രദേശമായി പ്രഖ്യാപിക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പ്രഖ്യാപനം.
ദുരിതമേഖലയില്‍ ഭക്ഷ്യ സഹായം എത്തിക്കുന്നതിന് അടിയന്തരമായി ഫണ്ട് സ്വരൂപിക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് യൂറോപ്യന്‍ യൂനിയന്‍ ആവശ്യമുന്നയിച്ചത്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അയല്‍രാജ്യമായ സാംബിയയില്‍നിന്ന് ആവശ്യത്തിനു ചോളം ഇറക്കുമതി ചെയ്യുന്നുണ്ടെന്നും സിംബാബ്‌വെ സര്‍ക്കാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it