സിംഗപ്പൂരില്‍ യുഎസ് ചാരവിമാനം വിന്യസിച്ചു

വാഷിങ്ടണ്‍: സിംഗപ്പൂരില്‍ യുഎസ് ആദ്യമായി ചാരവിമാനം വിന്യസിച്ചതായി സ്ഥിരീകരണം.
പി8 പൊസെയ്ഡന്‍ എന്ന ചാരവിമാനമാണ് തെക്കന്‍ ചൈനാക്കടലില്‍ നിരീക്ഷണം നടത്തുന്നതിനായി സിംഗപ്പൂരിലെ പായ ലെബാര്‍ വിമാനത്താവളത്തില്‍ യുഎസ് വിന്യസിച്ചിരിക്കുന്നത്. തെക്കന്‍ ചൈനാക്കടലില്‍ ചൈന അവകാശവാദം ഉന്നയിക്കുന്നതിനിടെയാണ് യുഎസിന്റെ നീക്കം.
വാഷിങ്ടണിലെ കൂടിക്കാഴ്ചയ്ക്കു ശേഷം യുഎസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടറും സിംഗപ്പൂര്‍ പ്രതിരോധവകുപ്പ്മന്ത്രി ജി എങ് ഹെന്നും സംയുക്തമായിഇറക്കിയ പ്രസ്താവനയിലാണ് വിവരം സ്ഥിരീകരിച്ചത്. ഈ മാസം 14 വരെ വിമാനം മേഖലയില്‍ നിരീക്ഷണം നടത്തും. ജപ്പാനിലും ഫിലിപ്പീന്‍സിലും സമാനരീതിയില്‍ യുഎസ് വിമാനങ്ങള്‍ നിയന്ത്രിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it