Second edit

സാഹസികതയ്ക്കപ്പുറം

ഏതാണ്ട് 7000ത്തിലധികം പ്രാവശ്യമാണ് സാഹസികര്‍ എവറസ്റ്റ് കൊടുമുടി കയറിയത്. അതില്‍ രണ്ട് കാലും ഇല്ലാത്ത ന്യൂസിലന്‍ഡുകാരനും ഉണ്ടായിരുന്നു. എന്നാല്‍, ഉയരം കുറവാണെങ്കിലും അഗമ്യമായ പല കൊടുമുടികളും ബാക്കി കിടക്കുന്നുണ്ട്. ഹിമാലയത്തില്‍ തന്നെയുള്ള കൊടുമുടികളും ആല്‍പ്‌സ് പര്‍വതനിരകളിലെ ശിഖരങ്ങളും ലാറ്റിനമേരിക്കയിലെ മലകളും അവയില്‍പ്പെടും.
സാഹസികതയ്ക്കപ്പുറം ഭൂപ്രകൃതി പഠിക്കാനും പരിസ്ഥിതിസംരക്ഷണത്തിനുമായി ദുര്‍ഗമപാതകളിലൂടെ സഞ്ചരിക്കാന്‍ പലരും തയ്യാറാവുന്നുണ്ട്. ശൂന്യാകാശത്തേക്കു ധാരാളം പേടകങ്ങള്‍ അയക്കുന്നവരാണു നാമെങ്കിലും നമ്മുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ സമുദ്രങ്ങള്‍ ഇപ്പോഴും വേണ്ടത്ര പഠിക്കാതെ പരന്നുകിടക്കുന്നു. ഉദാഹരണത്തിന്, പസഫിക്കിലെ മരിയാന കിടങ്ങ്. 11 കിലോമീറ്റര്‍ താഴെയാണത്.
അതുപോലെ തന്നെ ആമസോണ്‍ വനാന്തരങ്ങളും പൂര്‍ണമായും സന്ദര്‍ശിക്കാനോ പഠിക്കാനോ മനുഷ്യര്‍ക്കായിട്ടില്ല. ആമസോണിലും ചില മലമ്പ്രദേശങ്ങളിലും ഇതുവരെ 'പരിഷ്‌കൃത' ജനത കണ്ടിട്ടില്ലാത്ത ഒട്ടേറെ ജനവിഭാഗങ്ങളുണ്ടെന്നാണു കരുതപ്പെടുന്നത്. മുമ്പൊക്കെ കീഴ്‌പ്പെടുത്തലിന്റെ ഭാഗമായിട്ടാണ് പര്യവേക്ഷണങ്ങള്‍ നടന്നത്. ഇന്ന് അവസ്ഥ നേരെ മറിച്ചാണ്. സംരക്ഷണമാണ് പല യാത്രയുടെയും ലക്ഷ്യം. മഴക്കാടുകളിലൂടെ സഞ്ചരിക്കുന്നത് മരം വെട്ടാനല്ല, അവയെ എങ്ങനെ നിലനിര്‍ത്താന്‍ കഴിയും എന്നു പഠിക്കാനാണ്. പല ഗവേഷണശാലകളും അതിനാണു പണം നീക്കിവയ്ക്കുന്നത്.
Next Story

RELATED STORIES

Share it