സാല്‍വദോര്‍ ഫുട്‌ബോളര്‍ പച്ചേക്കോ വെടിയേറ്റു മരിച്ചു

സാന്‍ സാല്‍വദോര്‍: മധ്യഅമേരിക്കന്‍ രാജ്യമായ സാല്‍വദോറിന്റെ ദേശീയ ടീമിലെ മുന്‍ താരമായ ആല്‍ഫ്രഡ് പച്ചേക്കോ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. വാതുവയ്പുമായി ബന്ധപ്പെട്ട് ആജീവനാന്ത വിലക്ക് നേരിടുകയായിരുന്നു 33കാരനായ താരം.
സുഹൃത്തുക്കള്‍ക്കൊപ്പം പെട്രോള്‍ പമ്പില്‍ സംസാരിച്ചു നില്‍ക്കവെയാണ് അജ്ഞാനായ ഒരാള്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ത്തത്. പുലര്‍ച്ചെ 3.30ഓടെയാണ് സംഭവം നടന്നത്. പച്ചേക്കോയെക്കൂടാതെ ഒപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കള്‍ക്കും വെടിവയ്പില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ദേശീയ ടീമിനുവേണ്ടി ഏറ്റവുമധികം മല്‍സരങ്ങള്‍ കളിച്ച താരമാണ് പച്ചേക്കോ. 2013ലാണ് ഒത്തുകളിയെത്തുടര്‍ന്ന് താരത്തെ ആജീവനാന്ത കാലത്തേക്കു വിലക്കിയത്. ഡിഫന്റര്‍ കൂടിയായ പച്ചേക്കോ സാല്‍വദോറിലെ ക്ലബ്ബുകളായ ക്ലബ്ബ് ഡിപോര്‍ട്ടീവോ എഫ്എഎസ്, ഡിപോര്‍ട്ടീവ ഇസിഡ്രോ മെറ്റാപാന്‍ ടീമുകള്‍ക്കുവേണ്ടിയും അമേരിക്കന്‍ ലീഗിലെ ന്യൂയോര്‍ക്ക് റെഡ് ബുള്‍സിനായും കളിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it