Sports

സാറ എന്ന 'ആണ്‍കുട്ടി'

ലണ്ടന്‍: ക്രിക്കറ്റിലെ പുരുഷ ആധിപത്യം തകര്‍ത്ത് ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ഇംഗ്ലണ്ടിന്റെ വനിതാ താരം സാറ ടെയ്‌ലര്‍. സൗത്ത് ആസ്‌ത്രേലിയയിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പുരുഷ ടീമായ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്‌സിലേക്ക് സാറയെ തിരഞ്ഞെടുത്തു . ഓസീസ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു വനിതാതാരം ഒന്നാം ക്ലാസ് ക്രിക്കറ്റില്‍ പുരുഷ ടീമിനായി കളിക്കാനൊരുങ്ങുന്നത്. ഇന്ന് പോര്‍ട്ട് അഡ്‌ലെയ്ഡ് മാഗ്‌പൈസിനെതിരായ മല്‍സരത്തില്‍ 26കാരിയായ സാറ നോര്‍ത്തേണ്‍ ടീമിനായി പാഡണിയും. സൗത്ത് ആസ്‌ത്രേലിയയിലാണ് നോര്‍ത്തേണ്‍-മാഗ്‌പൈസ് ദ്വിദിന മല്‍സരം അരങ്ങേറുന്നത്.

പുരുഷ ടീമില്‍ കളിക്കാന്‍ ഭാഗ്യം ലഭിച്ച ആദ്യ വനിതാതാരമാണോയെന്ന് അറിയില്ലെങ്കിലും അവസാനത്തേത് താനായിരിക്കില്ലെന്ന് ഉറപ്പുണ്ടെന്ന് സാറ പറഞ്ഞു. ''തികച്ചും അപ്രതീക്ഷിതമായാണ് നോര്‍ത്തേണ്‍ ടീമി ന്റെ ഓഫര്‍ വന്നത്. പുതിയൊരു വെല്ലുവിളിയും അന്തരീഷ വും എന്റെ പ്രതിഭയെ പുറത്തെടുക്കാനുള്ള മികച്ച അവസരമായാണ് കാണുന്നത്''- സാറ വിശദമാക്കി.വിക്കറ്റ് കീപ്പര്‍ കൂടിയായ സാറ ഇംഗ്ലണ്ട് വനിതാ ടീമിലെ സ്ഥിരസാന്നിധ്യമാണ്.ദേശീ യ ടീമിനായി 98 ഏകദിനങ്ങളിലും 73 ട്വന്റികളിലും താരം കളിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it