Most commented

സായ്ബാബയെ ജോലിയില്‍ തിരിച്ചെടുക്കുന്നതിനെതിരേ എബിവിപി

സായ്ബാബയെ ജോലിയില്‍ തിരിച്ചെടുക്കുന്നതിനെതിരേ  എബിവിപി
X
SAIBABA

ന്യൂഡല്‍ഹി: മാവോവാദി ബന്ധം ആരോപിക്കുന്ന കേസില്‍ ജാമ്യം നേടിയ ഡല്‍ഹി സര്‍വകലാശാല പ്രഫ. ജി എന്‍ സായിബാബയെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന ആവശ്യത്തിന്റെ പേരില്‍ വിദ്യാര്‍ഥികളും അധ്യാപകരും തമ്മില്‍ തര്‍ക്കം. സായിബാബയെ തിരിച്ചെടുക്കണമെന്ന് ഡല്‍ഹി യൂനിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടപ്പോള്‍, അത് വിദ്യാര്‍ഥികളില്‍ ചീത്ത സ്വാധീനമുണ്ടാക്കുമെന്നാണ് എബിവിപി വാദം. 2014ലാണ് മാവോവാദി ബന്ധം ആരോപിച്ച് മഹാരാഷ്ട്ര പോലിസ് രാംലാല്‍ ആനന്ദ് കോളജിലെ ഇംഗ്ലീഷ് പ്രഫസറായ സായിബാബയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സസ്‌പെന്‍ഷനിലുമായി. നാഗ്പൂര്‍ ജയിലില്‍ 14 മാസത്തെ തടവിനുശേഷം ആരോഗ്യ കാരണങ്ങളാല്‍ അദ്ദേഹത്തിന് 2015 ജൂലൈയില്‍ ജാമ്യം ലഭിച്ചു. കഴിഞ്ഞ ഡിസംബറില്‍ വീണ്ടും അറസ്റ്റിലായി. ഈ മാസമാദ്യം സുപ്രിംകോടതി അദ്ദേഹത്തിന് വീണ്ടും ജാമ്യം അനുവദിക്കുകയായിരുന്നു.
തിരിച്ചെടുക്കണമെന്ന സായിബാബയുടെ ആവശ്യം പരിഗണിച്ച് പ്രശ്‌നം പഠിക്കാന്‍ ഏകാംഗ സമിതിയെ സര്‍വകലാശാല നിയോഗിച്ചിട്ടുണ്ട്. സായിബാബയുടെ അപേക്ഷയെ അധ്യാപക സംഘടന പിന്തുണച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ ഏകാംഗ സമിതിയെ നിയോഗിച്ചത്. തുടര്‍ന്ന് ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ ജോയിന്റ് സെക്രട്ടറി ഛത്രപാല്‍ യാദവിന്റെ നേതൃത്വത്തില്‍ എബിവിപി വിദ്യാര്‍ഥികള്‍ കാംപസില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രശ്‌നം സമിതി പരിശോധിക്കുമെന്നും അദ്ദേഹത്തിന്റെ ശുപാര്‍ശയനുസരിച്ചാണ് അന്തിമ തീരുമാനമെടുക്കുകയെന്നും പ്രിന്‍സിപ്പല്‍ വിജയ് കെ ശര്‍മ അറിയിച്ചു.
Next Story

RELATED STORIES

Share it