സായിബാബ കേസ്: ദൈനംദിന വിചാരണ നടത്താനാവുമോയെന്ന് കോടതി

ന്യൂഡല്‍ഹി: മാവോവാദിബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ ജി എന്‍ സായിബാബയ്‌ക്കെതിരായ കേസില്‍ ദൈനംദിന വിചാരണ നടത്താനാവുമോയെന്ന് വിചാരണക്കോടതിയോട് സുപ്രിംകോടതി. പ്രധാനപ്പെട്ട എട്ടു സാക്ഷികളെ ഒരുമാസത്തിനകം വിചാരണ ചെയ്യുന്ന കാര്യം പരിശോധിക്കാനും കോടതി നിര്‍ദേശിച്ചു.
സായിബാബയുടെ ജാമ്യാപേക്ഷ പരിഗണിച്ചായിരുന്നു ജസ്റ്റിസുമാരായ ജെ എസ് ഖെഹാറും സി നാഗപ്പനും അടങ്ങുന്ന ബെഞ്ച് ഇക്കാര്യം നിര്‍ദേശിച്ചത്. വിചാരണയ്ക്കിടെ പ്രോസിക്യൂഷനുമായി സഹകരിക്കണമെന്ന് എല്ലാ പ്രതികള്‍ക്കും കോടതി നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it