'സാമ്രാജ്യത്വത്തിന് പാദസേവ നടത്തിയവര്‍ രാജ്യസ്നേഹികളുടെ വേഷമണിയുന്നു'
BY Sumeera SMR6 May 2016 5:17 AM GMT
Sumeera SMR6 May 2016 5:17 AM GMT
കോട്ടയം: ദേശീയ സ്വാതന്ത്ര്യ സമരം യഥാര്‍ഥ ദേശീയതയെ പ്രതിനിധാനം ചെയ്യുന്നില്ല എന്ന വാദമുയര്‍ത്തി രാജ്യത്തിന്റെ വിമോചനപ്പോരാട്ടത്തെ തള്ളിപ്പറയുകയും അതില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്തവരുടെ പിന്മുറക്കാരായ ബിജെപി, ഇന്ന് രാജ്യസ്നേഹികളുടെ വേഷമണിയുന്നത് അധികാരത്തിനുവേണ്ടി മാത്രമാണെന്ന് എസ്യുസിഐ (കമ്യൂനിസ്റ്റ്) കേന്ദ്രകമ്മിറ്റിയംഗം ഛായാ മുഖര്‍ജി.
ജില്ലയിലെ എസ്യുസിഐ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കോട്ടയം പഴയ പോലിസ് സ്റ്റേഷന് മൈതാനിയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ദേശീയ പോരാട്ടത്തിന്റെ നാളുകളില്‍ രാജ്യസ്നേഹികള്‍ക്ക് കല്‍ത്തുറുങ്കും കഴുമരവുമാണ് ലഭിച്ചിരുന്നതെങ്കില്‍ ഇന്ന് രാജ്യസ്നേഹിയാണെന്ന് നടിച്ചാല്‍ പാര്‍ലമെന്റ് അംഗത്വവും മന്ത്രിപദവും ലഭിക്കും.
കോടിക്കണക്കിന് സാധാരണക്കാരെ പിഴിഞ്ഞൂറ്റി കോര്‍പറേറ്റുകള്‍ക്കുവേണ്ടി മാത്രം ഭരിക്കുകയും ജനങ്ങളെ സഹോദരഹത്യയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന മോദിയും കൂട്ടരുമാണ് യഥാര്‍ഥത്തില്‍ രാജ്യദ്രോഹികള്‍. അവര്‍ക്കെതിരേ പോരാടുന്നവരാണ് യഥാര്‍ഥ രാജ്യസ്നേഹികളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ എസ്യുസിഐ (കമ്മ്യൂനിസ്റ്റ്) ജില്ലാ സെക്രട്ടേറിയറ്റംഗം പ്രഫ. പി എന്‍ തങ്കച്ചന് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ജയ്സണ്‍ ജോസഫ്, സംസ്ഥാനക്കമ്മിറ്റിയംഗം മിനി കെ ഫിലിപ്പ്, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ ടി ജെ ജോണിക്കുട്ടി, എന്‍ കെ ബിജു, സ്ഥാനാര്‍ഥികളായ അനില ബോസ്(വൈക്കം), ആശാരാജ്(ഏറ്റുമാനൂര്‍), രജിതാ ജയറാം(കോട്ടയം), എം വി ചെറിയാന്(പുതുപ്പള്ളി), രാജു വട്ടപ്പാറ(പൂഞ്ഞാര്‍), കെഎന്‍ രാജന്(ചങ്ങനാശ്ശേരി) ആര്‍എംപി സ്ഥാനാര്‍ഥി രജീവ് കിടങ്ങൂര്‍(കടുത്തുരുത്തി)സംസാരിച്ചു.

Next Story
RELATED STORIES
മുസ് ലിംകള്‍ക്കെതിരായ വിദ്വേഷപ്രസംഗം ആവര്‍ത്തിച്ച് പ്രധാനമന്ത്രി...
23 April 2024 10:18 AM GMT1,42,799 പേര് വീട്ടില്‍ വോട്ടിട്ടു: വോട്ട് രേഖപ്പെടുത്തിയവര്‍ 81...
23 April 2024 9:40 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTമോദിയുടെ വിദ്വേഷപ്രസംഗം വൃന്ദാ കാരാട്ടിന്റെ അഭിഭാഷകന് ഇന്ന് സുപ്രീം...
23 April 2024 6:58 AM GMTരാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMT