സാമ്പത്തിക സംവരണ വാദം ആത്മഹത്യാപരം: കേരള ധീവരസഭ

കൊച്ചി: സാമ്പത്തിക സംവരണ വാദം ആത്മഹത്യാപരമാണെന്ന് അഖില കേരള ധീവരസഭ ജനറല്‍ സെക്രട്ടറി വി ദിനകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളുടെ സംവരണം അവസാനിപ്പിച്ച് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത് ന്യായീകരിക്കാനാവില്ല. എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വം സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നത് പിന്നാക്ക സമുദായങ്ങളോടുള്ള അനീതിയാണെന്നും എസ്എന്‍ഡിപി ഈ നിലപാടില്‍നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി ടി കെ സോമനാഥന്‍, പി കെ സുധാകരന്‍, കെ കെ തമ്പി, കെ കെ പുഷ്‌കരന്‍, പി കെ കാര്‍ത്തികേയന്‍, പി സി ശശിധരന്‍, എന്‍ കെ പ്രേംചന്ദ് പങ്കെടുത്തു.
Next Story

RELATED STORIES

Share it