സാമ്പത്തിക തട്ടിപ്പ്‌: സിംഗപ്പൂരിലെ സിറ്റി ഹാര്‍വെസ്റ്റ് മെഗാചര്‍ച്ചിന്റെ സ്ഥാപകന് തടവ്

സിംഗപ്പൂര്‍ സിറ്റി: 50 ദശലക്ഷം ഡോളറിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ടു സിംഗപ്പൂരിലെ സിറ്റി ഹാര്‍വെസ്റ്റ് മെഗാചര്‍ച്ചിന്റെ സ്ഥാപകന്‍ ഉള്‍പ്പെടെ ആറു ഉന്നതര്‍ക്ക് തടവ്.
ഇവാഞ്ചലിക്കല്‍ ചര്‍ച്ചിലെ പാസ്റ്ററും സ്ഥാപകനുമായ കോങ് ഹീ ഉള്‍പ്പെടെയുള്ളവരെയാണ് കോടതി ശിക്ഷിച്ചത്. കോങ് ഹീയെ എട്ടുവര്‍ഷം തടവിനു ശിക്ഷിച്ച കോടതി മറ്റുള്ളവര്‍ക്ക് 21 മാസം മുതല്‍ ആറു വര്‍ഷം വരെ തടവും വിധിച്ചു. ചര്‍ച്ചിന്റെ ആസ്തി കോങിന്റെ ഭാര്യയുടെ സംഗീത പരിപാടിക്കായി ദുരുപയോഗം ചെയ്തുവെന്നാണ് ഇവര്‍ക്കെതിരേ ചുമത്തിയ കുറ്റം. ഇവര്‍ കുറ്റക്കാരാണെന്നു കഴിഞ്ഞ മാസം കോടതി കണ്ടെത്തിയിരുന്നു.
സന്നദ്ധ സേവനരംഗത്ത് സിംഗപ്പൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ക്രമക്കേടാണ് ഇതെന്നു സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it