palakkad local

സാമൂഹിക വിരുദ്ധരുടെ വിളയാട്ടം വ്യാപകം

ആനക്കര: മുണ്ട്രക്കോട് സാമൂഹിക വിരുദ്ധര്‍ വാനും കാറും തല്ലിതകര്‍ത്തു. വാന്‍ മുണ്ട്രക്കോടും കാര്‍ കുമ്പിടിയിലുമാണ് തകര്‍ക്കപ്പെട്ടത്. ഈ ഇന്നലെ റോഡരികിലെ പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന പുതിയ വാനിന്റെ ഗ്ലാസുകള്‍, ഡയറുകള്‍, ലൈറ്റുകള്‍ എന്നിവ തകര്‍ത്തു. ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം.
കുമ്പിടിയില്‍ മറ്റൊരു വാഹനത്തിന്റെ ഗ്ലാസുകള്‍ പൊട്ടിച്ച സംഭവത്തിന്റെ തുടര്‍ച്ചയാണ് മുണ്ട്രക്കോട് നിര്‍ത്തിയിട്ട വാനിന്റെ ഗ്ലാസുകള്‍ അടക്കം തകര്‍ക്കാനിടയാക്കിയതെന്നാണ് പോലിസ് പറയുന്നത്. മുണ്ട്രക്കോട് ഇപ്പോള്‍ മദ്യപരുടെ വിളയാട്ടമാണ്. മുണ്ട്രക്കോട് ബസ് വെയിറ്റിങ്ങ് ഷെഡ്ഡാണ് ഇവരുടെ താവളം. ഇപ്പോള്‍ മുണ്ട്രക്കോട് ബസ് വെയിറ്റിങ്ങ് ഷെഡ്ഡില്‍ യാത്രക്കാര്‍ക്ക് നില്‍ക്കാന്‍ പോലും ഭയമായിരിക്കുകയാണ്.
പോലിസ് ഇവിടെ നിന്ന് മദ്യപിക്കുന്നത് പലവട്ടം പിടികൂടിയിട്ടുണ്ടെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം ഇവര്‍ ജാമ്യത്തിലിറങ്ങുകയാണ് പതിവ്.
ഇന്നലെ വാന്‍ തകര്‍ത്ത സംഭവവും മദ്യപാനവുമായി ബന്ധപ്പെട്ടത് തന്നെയാണ് നാട്ടുകാര്‍ പറഞ്ഞു.
ഈ മേഖലയില്‍ കൂടുതല്‍ കുഴപ്പം ഉണ്ടാക്കി നാട്ടുകാരുടെ ജീവന് ഭീഷണിയുണ്ടാക്കുന്നവരെ പിടികൂടി ഗുണ്ടാലിസ്റ്റില്‍പ്പെടുത്താനുളള ശ്രമത്തിലാണ് പോലിസ്. മുണ്ട്രക്കോടിന് പുറമെ കഴിഞ്ഞ ദിവസങ്ങളില്‍ കുമ്പിടി മേഖലയില്‍ ഒരു ബൈക്ക്, ഒരു ഓട്ടോറിക്ഷ, എന്നിവ തകര്‍ക്കുകയും നയ്യൂര്‍ റോഡില്‍ കയറ്റി വെച്ച വൈക്കോല്‍ കെട്ടുകള്‍ കത്തിച്ച സംഭവവും നടന്നിരുന്നു.
ആനക്കര: ആനക്കര സ്വാമിനാഥ ഡയറ്റ് ലബ് സ്‌കൂളിലും സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം. ഓഫീസിന്റെ ജനലുകള്‍, സ്‌കൂള്‍ ബസ്സിന്റെ ലൈറ്റുകള്‍, കുടിവെളള പൈപ്പ് എന്നിവ തകര്‍ത്തു. ഈ അധ്യായനവര്‍ഷം തുടങ്ങിയിട്ടിട്ട് മൂന്ന് തവണ സ്‌കൂളില്‍ സമൂഹ്യ വിരുദ്ധരുടെ ശല്ല്യം ഉണ്ടായിട്ടുണ്ട്.
പലവട്ടം പോലിസില്‍ പരാതി നല്‍കിയിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. സ്‌കൂള്‍ ഗെയിറ്റ് കടന്ന് നിരവധി കുടുംബങ്ങള്‍ക്ക് പോകേണ്ടത് ഉളളതിനാല്‍ സ്‌കൂള്‍ ഗെയിറ്റ് അടച്ചിടാന്‍ കഴിയാറില്ല.
ഇതാണ് ഇതാണ് സമൂഹ്യ വിരുദ്ധര്‍ക്ക് സ്‌കൂളിലേക്ക് പ്രവേശിക്കാന്‍ എളുപ്പമാകുന്നത്. ഒരു മാസം മുമ്പ് ആനക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഫര്‍ണ്ണീച്ചറുകള്‍ കത്തിച്ചിരുന്നു. ഇതിന്റെ അന്വേഷണവും നടക്കുന്നുണ്ട്. സാമൂഹ്യ വിരുദ്ധരുടെ ശല്ല്യം രൂക്ഷമായ സാഹചര്യത്തില്‍ സ്‌കൂളില്‍ വാച്ച്മാനെ നിര്‍ത്തണമെന്നുള്ള ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it