സാമൂഹിക മാറ്റത്തിനു വിത്ത് പാവുക: എന്‍ഡബ്ല്യുഎഫ് കാംപയിന്‍

സാമൂഹിക മാറ്റത്തിനു വിത്ത് പാവുക:  എന്‍ഡബ്ല്യുഎഫ് കാംപയിന്‍
X
NWFകോഴിക്കോട്: ലോക വനിതാദിനമായ ഇന്ന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് സാമൂഹിക മാറ്റത്തിന് വിത്ത് പാവുക എന്ന ശീര്‍ഷകത്തില്‍ രാജ്യവ്യാപകമായി പ്രചാരണം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
സ്വാതന്ത്ര്യം കിട്ടി പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും മഹാഭൂരിപക്ഷം വരുന്ന സ്ത്രീസമൂഹം അനീതിക്കും അക്രമത്തിനും ഇരയാവുന്നതായാണ് കണക്കുകള്‍. സോണിസോറിയുള്‍പ്പെടെയുള്ള വനിതാനേതൃത്വത്തിനെതിരേ ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.
ഈ സാഹചര്യത്തില്‍ എന്‍ഡബ്ല്യുഎഫ് അന്താരാഷ്ട്ര വനിതാദിനമായ ഇന്ന് വിവിധ സംസ്ഥാനങ്ങളില്‍ പ്രമുഖ മനുഷ്യാവകാശ സാമൂഹിക പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സെമിനാറുകളും ടേബിള്‍ ടോക്കും മറ്റു പ്രചാരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
മലപ്പുറം ജില്ലയിലെ തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തില്‍ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം വിവിധ മേഖലകളിലുള്ള സാമൂഹിപ്രവര്‍ത്തകരുടെ ഒത്തുചേരലാവും. പരിപാടി ദേശീയ പ്രസിഡന്റ് സൈനബ ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് നസീമ, സംസ്ഥാന സെക്രട്ടറി എം ഹബീബ, തിരൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഹാജിറ അഷ്‌റഫ്, പത്മിനി അന്തര്‍ജനം, അഡ്വ. സൈബുന്നീസ, സിസ്റ്റര്‍ നാന്‍സി ടോം സംബന്ധിക്കും.
വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം സാമൂഹിക സേവനപ്രവര്‍ത്തനങ്ങളും നടത്തും. ഇതിന്റെ ഭാഗമായി സ്ത്രീസമൂഹത്തിന് ഉപകാരപ്പെടുന്ന വിവിധ പദ്ധതികള്‍ക്ക് 14 ജില്ലകളിലായി 15 ഇടങ്ങളില്‍ തുടക്കം കുറിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it