സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് സഹായവുമായി സലിം ഉമര്‍ ബരസ്
BY midhuna mi.ptk21 May 2016 4:46 AM GMT
midhuna mi.ptk21 May 2016 4:46 AM GMT
സന്‍ആ: യെമനില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് മുകല്ലയില്നിന്നുള്ള 42കാരനായ സലിം ഉമര്‍ ബരസ്. മുകല്ലയിലെ ഒരു സെക്കന്‍ഡറി സ്കൂളില്‍ ലൈബ്രേറിയനായിരുന്ന ബരസ് 2011 മുതലാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലേക്കു കടന്നതെന്നും ഇതുവരെ ഒരുലക്ഷം ഡോളറിലധികം സമാഹരിച്ച് വിതരണം ചെയ്തതായും അല്‍ജസീറ പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ പറയുന്നു. സുദാനില്നിന്നു യമനിലേക്കുള്ള തന്റെ യാത്രയ്ക്കായി ബരസ് 2310 ഡോളര്‍ സമാഹരിച്ചു നല്‍കിയെന്ന് തെക്കന്‍ യമനില്‍നിന്നുള്ള ഇമാം ഇബ്രാഹീം പറയുന്നു. യെമനിലെ ആഭ്യന്തര സംഘര്‍ഷങ്ങളെത്തുടര്‍ന്ന് മാതാവിനും സഹോദരനുമൊപ്പം ഇബ്രാഹീം കഴിഞ്ഞ വര്‍ഷം പലായനം ചെയ്യാന്‍ നിര്‍ബന്ധിതനായി. അതിനിടെ സോമാലിയയില്‍ പെട്ടുപോയ ഇദ്ദേഹം ബന്ധുക്കള്‍ വഴി ബരസിനെ ബന്ധപ്പെട്ടു. തുടര്‍ന്ന്, ബരസ് ഫേസ്ബുക്കിലൂടെ ഈ പ്രശ്നം അറിയിക്കുകയും പണം സമാഹരിക്കുകയുമായിരുന്നു. മുകല്ലയില്‍ 100 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള ധനസഹായവും അദ്ദേഹം നല്കി വരുന്നതായി റിപോര്‍ട്ടില്‍ പറയുന്നു.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT