kannur local

സാമൂഹിക മാധ്യമങ്ങളിലെ പെരുമാറ്റച്ചട്ടലംഘനം: കര്‍ശന നിരീക്ഷണം വേണം

കണ്ണൂര്‍: ജില്ലയിലെ പോളിങ്ങ് 90 ശതമാനത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വോട്ടര്‍ ബോധവല്‍കരണ ്രപവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ എന്‍ എസ് ലംബ നിര്‍ദേശിച്ചു. വോട്ടര്‍ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരീക്ഷകനായ അദ്ദേഹം കലക്ടറേറ്റില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു.
സാമൂഹ്യ മാധ്യമങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണം കര്‍ശനമായി നിരീക്ഷിക്കണം. പെരുമാറ്റചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കണം. ജില്ലയില്‍ നടക്കുന്ന വോട്ടര്‍ബോധവല്‍കരണ പരിപാടികള്‍ (സ്വീപ്) വ്യത്യസ്തവും ഫലപ്രദവുമാണെന്ന് നിരീക്ഷകന്‍ പറഞ്ഞു. ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.
കേരളത്തില്‍ പൊതുവെയും കണ്ണൂര്‍ ജില്ലയിലും പോളിങ്ങ് ശതമാനം ഉയര്‍ന്നതാണെങ്കിലും അത് ഇനിയും വര്‍ധിപ്പിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീപ് ്രപവര്‍ത്തനത്തിലൂടെ ഉദ്ദേശിക്കുന്നത്. സ്ത്രീകള്‍, ഭിന്നശേഷിയുള്ളവര്‍ എന്നീ വിഭാഗങ്ങളെ പ്രത്യേകമായി കണ്ട് ബോധവല്‍കരണം നടത്തണം.
ഇവര്‍ക്ക് ഒരു തടസ്സവുമില്ലാതെ ബൂത്തുകളിലെത്തി വോട്ടുചെയ്യാന്‍ സാഹചര്യമൊരുക്കണം. വോട്ടിങ്ങിന് കൂടുതല്‍ ദിവസങ്ങളുള്ളതിനാല്‍ സ്വീപ് പ്രവര്‍ത്തനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും എന്‍ എസ് ലംബ നിര്‍ദേശിച്ചു.ജില്ലയില്‍ ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ വിശദീകരിച്ചു. മെയ് 15വരെയുള്ള സ്വീപ് പ്രവര്‍ത്തന പദ്ധതി സംബന്ധിച്ച രൂപരേഖയും കലക്ടര്‍ നല്‍കി.അസി. കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എഡിഎം എച്ച് ദിനേശന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സി സജീവ്, ഡെപ്യൂട്ടി കലക്ടര്‍ ഡോ.പി കെ ജയശ്രീ , റിട്ടേണിങ്ങ് ഓഫിസര്‍മാര്‍, നോഡല്‍ ഓഫിസര്‍മാര്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.
ഏപ്രില്‍ 14വരെ നിരീക്ഷകന്‍ ജില്ലയിലെ വിവിധ പോളിങ്ങ് ബൂത്തുകളും കോളനികളും മറ്റും സന്ദര്‍ശിച്ച് സ്വീപ് പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തും.
Next Story

RELATED STORIES

Share it