malappuram local

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം നിരീക്ഷിക്കണം: പെയ്ഡ് ന്യൂസ് ഒബ്‌സര്‍വര്‍

മലപ്പുറം: പണം നല്‍കി വാര്‍ത്ത നല്‍കുന്ന 'പെയ്ഡ് ന്യൂസ്' നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം സൂക്ഷ്മമായി നിരീക്ഷിക്കാന്‍ പെയ്ഡ് ന്യൂസുമായി ബന്ധപ്പെട്ട ഒബ്‌സര്‍വര്‍ പ്രഗ്യാന്‍ പലിവാള്‍ ഗൗ ര്‍ ആവശ്യപ്പെട്ടു.
മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് സെല്ലില്‍ ഏപ്രില്‍ 22 മുതല്‍ ഇതിനായി കൂടുതല്‍ സംവിധാനങ്ങളൊരുക്കാന്‍ ഒബ്‌സര്‍വര്‍ നിര്‍ദേശിച്ചു. സ്ഥാനാര്‍ഥികളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളും മറ്റ് പ്രചാരണങ്ങളുമാണ് നിരീക്ഷിക്കുക.
ഇതിനായി നോമിനേഷന്‍ അപേക്ഷയില്‍ തന്നെ സോഷല്‍ മീഡിയ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്ഥാനാര്‍ഥി നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സ്ഥാനാര്‍ഥിയുടെതിരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ക്കും വെബ് സൈറ്റുകള്‍ക്കും പരസ്യത്തിനായി നല്‍കിയ തുക, വെബ് സൈറ്റിലേക്കുള്ള ഉള്ളടക്കം തയ്യാറാക്കിയതിനുള്ള തുക, ഉള്ളടക്കം തയ്യാറാക്കുന്നവര്‍ക്ക് നല്‍കുന്ന വേതനം എന്നിവ ഉള്‍പ്പെടുത്തണം.
ഓരോ സ്ഥാനാര്‍ഥിയും പ്രചാരണത്തിന് ചെലവഴിക്കുന്ന തുക സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കുന്നതിനാണ് ചെലവ് നിരീക്ഷണം നടത്തുന്നത്. ഇത് ജനപ്രാതിനിധ്യ നിയമ പ്രകാരം തെരഞ്ഞെടുപ്പ് കുറ്റങ്ങളിലുള്‍പ്പെടുത്തി രണ്ട് വര്‍ഷത്തെ തടവിന് വരെ വിധിക്കാവുന്നതാണ്.
ജില്ലാ കലക്ടര്‍ എസ് വെങ്കടേശപതി, സ്‌വീപിന്റെ ചുമതലയുള്ള അസിസ്റ്റന്റ് കലക്ടര്‍ അഫ്‌സാന പര്‍വീന്‍, എംസിഎം സിയുടെ നോഡല്‍ ഓഫീസറായ ഡെപ്യൂട്ടി കലക്ടര്‍ പിഎന്‍ പുരുഷോത്തമന്‍, മെമ്പര്‍ സെക്രട്ടറിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വിപി സുലഭകുമാരി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സിവി സജന്‍ എന്നിവരുമായി ഒബ്‌സര്‍വര്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
Next Story

RELATED STORIES

Share it