thiruvananthapuram local

സാമൂഹികാരോഗ്യ കേന്ദ്രത്തിലെ രാത്രികാല സേവനം നിര്‍ത്തിവച്ചു

വെഞ്ഞാറമൂട്: സാമൂഹികാരോഗ്യ കേന്ദ്രത്തിലെ രാത്രികാല സേവനം നിര്‍ത്തിവച്ചു. എസ്ഡിപിഐ ഉപരോധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ധാരണ.
വാമനപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ രാത്രികാല സേവനമാണ് ഏതൊരു മുന്നറിയിപ്പും കൂടാതെ അവസാനിപ്പിച്ചത്. ഇതറിഞ്ഞ് ഇന്നലെ രാവിലെ പത്ത് മണിയോടെ പ്രകടനമായെത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോക്ടര്‍ നിജുവിനെ ഉപരോധിച്ചു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പോലിസ് സമരക്കാരുമായി ചര്‍ച്ച നടത്തി. ഇതിനൊടുവില്‍ രാത്രികാല സേവനം ആരംഭിക്കാമെന്നും അതിനായി പ്രത്യേകം ഡോക്ടര്‍മാരെ നിയമിക്കാമെന്നും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പിന്നീട് സമരം അവസാനിപ്പിച്ചു. സമരത്തിന് എസ്ഡിപിഐ നെടുമങ്ങാട് മണ്ഡലം പ്രസിഡന്റും ജില്ലാ ഡിവിഷന്‍ സ്ഥാനാര്‍ഥിയുമായ ഇര്‍ഷാദ് കന്യാകുളങ്ങര, മണ്ഡലം സെക്രട്ടറി എ എം അന്‍സര്‍, എസ്ഡിപിഐ വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് തേക്കട ഡിവിഷന്‍ സ്ഥാനാര്‍ഥിയുമായ ഷമീര്‍ കന്യാകുളങ്ങര, സജീര്‍, മാഹീന്‍, സിദ്ദീഖ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it