സാഫ് ഗെയിംസ്: ഇന്ത്യ മെഡല്‍വേട്ട തുടങ്ങി

ഗുവാഹത്തി: സാഫ് ഗെയിംസിന്റെ രണ്ടാംദിനം ഇന്ത്യയുടെ മെഡല്‍ക്കൊയ്ത്ത്. 14 സ്വര്‍ണവും അഞ്ചു വെള്ളിയുമടക്കം 19 മെഡലുകളാണ് ഇന്ത്യ ഇന്നലെ വാരിക്കൂട്ടിയത്. നാലു സ്വര്‍ണവും 10 വെള്ളിയും ഏഴു വെങ്കലവുമടക്കം 21 മെഡലുകളുമായി ശ്രീലങ്ക രണ്ടാമതും ഒരു സ്വര്‍ണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവുമുള്‍പ്പെടെ ആറു മെഡലുകളോടെ പാകിസ്താന്‍ മൂന്നാമതുമാണ്.
പുരുഷന്‍മാരുടെ 56 കിഗ്രാം ഭാരോദ്വഹനത്തില്‍ ഗുരുരാജ, പുരുഷന്മാരുടെ 40 കിമി ട്രയല്‍ വിഭാഗം സൈക്ലിങില്‍ അരവിന്ദ് പന്‍വര്‍, 30 കിമി വനിതകളുടെ ടൈം ട്രയലില്‍ ബിദ്യാകുമാരി തൊരംഗ്ബാം, വനിതകളുടെ 4-100 മീ ഫ്രീസ്റ്റൈല്‍ റിലേ നീന്തലില്‍ അവന്തിക ചവാന്‍, വി മാളവിക, മാന പട്ടേല്‍, ശിവാനി കതാരിയ ടീം, വനിതകളുടെ 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ ദാമിനി ഗൗഡ, പുരുഷന്‍മാരുടെ 200 മീറ്റര്‍ ബ്രെസ്റ്റ്‌സ്‌ട്രോക്കില്‍ സന്ദീപ് സെജ്‌വാള്‍, വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ശിവാനി കതാരിയ എന്നിവര്‍ ഇന്ത്യക്കു സ്വര്‍ണം സമ്മാനിച്ചു.
ഗുസ്തിയില്‍ അഞ്ചു സ്വര്‍ണമെഡലുകളാണ് ഇന്ത്യ കൈക്കലാക്കിയത്. പുരുഷന്‍മാരുടെ 65 കിഗ്രാമില്‍ രജ്‌നീഷ്, 57 കിഗ്രാമില്‍ രവീന്ദര്‍, വനിതളുടെ 60 കിഗ്രാമില്‍ മനീഷ, 55 കിഗ്രാമില്‍ അര്‍ച്ചന എന്നിവരാണ് ജേതാക്കളായത്.
Next Story

RELATED STORIES

Share it