സാഫ് കപ്പ് ഫുട്ബോള്‍; ഇന്ത്യ ഇന്ന് ശ്രീലങ്കയ്ക്കെതിരേ
BY swapna en25 Dec 2015 5:47 AM GMT
X
swapna en25 Dec 2015 5:47 AM GMT
തിരുവനന്തപുരം: മുന്‍ ചാംപ്യന്മാരും ആതിഥേയരുമായ ഇന്ത്യ സാഫ് കപ്പില്‍ ഇന്ന് തങ്ങളുടെ ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയെ നേരിടും. ലങ്കയുടെ രണ്ടാമത്തെ മല്‍സരമാണ് ഇന്നത്തേത്. ഉദ്ഘാടനമല്‍സരത്തില്‍ ലങ്ക 10നു നേപ്പാളിനെ തോല്‍പ്പിച്ചിരുന്നു.
2018ലെ റഷ്യന്‍ ലോകകപ്പിനുള്ള യോഗ്യതാറൗണ്ടിലെ മോശം പ്രകടനത്തിനു ശേഷമാണ് സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് പരിശീലിപ്പിക്കുന്ന ഇന്ത്യ സാഫില്‍ ബൂട്ടണിയുന്നത്. യോഗ്യതാറൗണ്ടില്‍ ആറു മല്‍സരങ്ങള്‍ കളിച്ച ഇന്ത്യക്ക് ഒന്നില്‍ മാത്രമേ ജയിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. യുവത്വത്തിന് മുന്‍തൂക്കമുള്ള ടീമിനെയാണ് കോണ്സ്റ്റന്റൈന് സാഫിനായി ഒരുക്കിയിരിക്കുന്നത്. ടീമിലെ ഭൂരിഭാഗം കളിക്കാരും 23 വയസ്സിനു താഴെയുള്ളവരാണ്.
സൂപ്പര്‍ സ്െ്രെടക്കര്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യന്‍ മുന്നേറ്റങ്ങ ള്‍ക്കു നേതൃത്വം നല്‍കുക. ഛേത്രിയുടെ മിന്നുന്ന ഫോമില്‍ തന്നെയാണ് ഇന്ത്യന്‍ പ്രതീക്ഷ. ജെജെ ലാല്പെഖ്ലുവയായിരിക്കും മുന്നേറ്റനിരയില്‍ ഛേത്രിയുടെ പങ്കാളി.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT