സാഫ് കപ്പിന് ഇന്നു കിക്കോഫ്; ആദ്യ മല്‍സരം നേപ്പാളും ശ്രീലങ്കയും തമ്മില്‍

തിരുവനന്തപുരം: സാഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്നു തിരുവനന്തപുരത്ത് കിക്കോഫ്. വൈകീട്ട് 6നു കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 6.30ന് നേപ്പാളും ശ്രീലങ്കയും തമ്മിലാണ് ആദ്യമല്‍സരം.
ക്രിസ്മസ് ദിനത്തില്‍ വൈകീട്ട് 6.30ന് ശ്രീലങ്കയുമായാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. സുരക്ഷാപ്രശ്‌നങ്ങളുടെ പേരില്‍ പാകിസ്താന്‍ പിന്മാറിയതോടെ ഏഴു സാഫ് രാജ്യങ്ങളാണ് ഇത്തവണ പോരിനിറങ്ങുന്നത്. നിലവിലെ ചാംപ്യന്‍മാരായ അഫ്ഗാനിസ്താന്‍ നാളെ വൈകീട്ട് 6.30ന് ബംഗ്ലാദേശിനെ നേരിടും. അന്നുതന്നെ വൈകീട്ട് 3.30ന് മാലദ്വീപും ഭൂട്ടാനും ഏറ്റുമുട്ടും.
Next Story

RELATED STORIES

Share it