സാഫിന് കൊടിയേറി; മെഡല്‍ പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം

ഗുവാഹത്തി: സാര്‍ക്ക് രാജ്യങ്ങളുടെ കായികമാമാങ്കമായ സാഫ് ഗെയിംസിന്റെ 12ാം എഡിഷന് ഗുവാഹത്തിയില്‍ വര്‍ണാഭമായ തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഇന്ത്യയെക്കൂടാതെ അഫ്ഗാനിസ്താന്‍, പാകിസ്താന്‍, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, മാലദ്വീപ് എന്നീ രാജ്യങ്ങളില്‍ നിന്നായി ഏകദേശം 2000ത്തോളം അത്‌ലറ്റുകള്‍ മേളയില്‍ പങ്കെടുക്കും.
ആദ്യദിനമായ ഇന്നലെ ഉദ്ഘാടനച്ചടങ്ങുകളെ കൂടാതെ പുരുഷ വനിതാവിഭാഗം വോളിബോള്‍, അമ്പെയ്ത്ത്, വനിതാ വിഭാഗം ഫുട്‌ബോള്‍ എന്നിവയാണ് നടന്നത്. മെഡല്‍ പോരാട്ടങ്ങള്‍ ഇന്നാണ് ആരംഭിക്കുന്നത്. ഗുസ്തി, ഭാരോദ്വഹനം, നീന്തല്‍ എന്നിവയിലെല്ലാം ഇന്ത്യ ന്‍ താരങ്ങള്‍ മെഡല്‍പ്രതീക്ഷയുമായി ഇന്നിറങ്ങുന്നുണ്ട്. ഇതു കൂടാതെ സൈക്ലിങ്, ഫുട്‌ബോള്‍, സ്‌ക്വാഷ്, ഖോഖോ എന്നിവയിലും ഇന്ത്യ ഇന്നു ആദ്യറൗണ്ട് മല്‍സരങ്ങള്‍ക്കിറങ്ങും.
ഗുസ്തി പുരുഷ വിഭാഗത്തി ല്‍ രവീന്ദ്ര, രജ്‌നീഷ് എന്നിവരാണ് മെഡല്‍ മോഹവുമായി ഇ ന്ത്യക്കുവേണ്ടി ഇന്നു ഗോദയിലിറങ്ങുക. രവീന്ദ്ര 57 കിഗ്രാമി ലും രജ്‌നീഷ് 65 കിഗ്രാമിലും ഫ്രീസ്റ്റൈല്‍ ഇനങ്ങളില്‍ മല്‍സരിക്കും. വനിതകളില്‍ പ്രിയങ്ക സിങ്, അര്‍ച്ചന തോമര്‍, മനീഷ എന്നിവര്‍ യഥാക്രമം 48 കിഗ്രാം, 55 കിഗ്രാം, 60 കിഗ്രാം എന്നിവയില്‍ മാറ്റുരയ്ക്കും.
കഴിഞ്ഞ തവണ ധക്കയില്‍ നടന്ന സാഫ് ഗെയിംസില്‍ ഗുസ്തിയില്‍ ഇന്ത്യ മൂന്നു സ്വര്‍ണവും ഒരു വെള്ളിയും കരസ്ഥമാക്കിയിരുന്നു.
Next Story

RELATED STORIES

Share it