സാഫിന് ഇന്നു തിരശ്ശീല

ഗുവാഹത്തി: ഇന്ത്യയുടെ ആധിപത്യം അരക്കിട്ടുറപ്പിച്ച് 12ാമത് സാഫ് ഗെയിംസിനു ഇന്നു തിരശീല വീഴും. ആദ്യദിനം മുതല്‍ തന്നെ എതിരാളികള്‍ക്കു പിടികൊടുക്കാതെ കുതിച്ചാണ് ഇന്ത്യ ഓവറോള്‍ കിരീടം ചൂടു ന്നത്.
173 സ്വര്‍ണവും 86 വെള്ളിയും 30 വെങ്കലവുമടക്കം 289 മെഡലുകളുമായാണ് ഇന്ത്യ പട്ടികയില്‍ തലപ്പത്തു നില്‍ക്കുന്നത്. തൊട്ടതാഴെയുള്ള ശ്രീലങ്ക ഏറെ പിന്നിലാണ്. 25 സ്വര്‍ണവും 59 വെള്ളിയും 47 വെങ്കലവുമടക്കം 176 മെഡലുകളാണ് ലങ്കയുടെ സമ്പാദ്യം. ഷൂട്ടിങില്‍ ആകെ സമ്മാനിച്ച 26 സ്വര്‍ണമെഡലുകളി ല്‍ 25ഉം ഇന്ത്യ കരസ്ഥമാക്കി. ഷൂട്ടിങിന്റെ അവസാനദിനമായ ഇ ന്നലെ നാലു ഫൈനലുകളാണ് ഉണ്ടായിരുന്നത്. ഇതിലെ സ്വര്‍ണമെല്ലാം ഇന്ത്യക്കാണ്.
വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത വിഭാഗത്തി ല്‍ മൂന്നു മെഡലുകളും ഇന്ത്യ തൂത്തുവാരി. ശ്വേത സിങിനാണ് (194.4 പോയിന്റ്) സ്വര്‍ണമെങ്കില്‍ ഹീന സിദ്ധുവാണ് (192.5) വെള്ളിക്ക് അവകാശിയായത്. 171.3 പോയിന്റ് ലഭിച്ച യശ്വസിനി സിങ് ദേസ്‌വാളിനാണ് വെങ്കലം.
ഇതേയിനം ടീം വിഭാഗത്തി ലും ഇന്ത്യ പൊന്നണിഞ്ഞു. ഹീന സിദ്ധു-യശ്വസിനി സിങ് ദേസ്‌വാള്‍-ശ്വേത സിങാണ് എന്നിവരാണ് ടീമിലുണ്ടായിരുന്നത്.
പുരുഷന്‍മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ വ്യക്തിഗത വിഭാഗത്തില്‍ സ്വര്‍ണവും വെങ്കലവും ഇന്ത്യക്കാണ്. ഗുര്‍പ്രീത് സിങാണ് സ്വര്‍ണമണിഞ്ഞതെങ്കില്‍ വിജയ് കുമാറാണ് വെങ്കലം നേടിയത്.
ഇതേയിനം ടീം വിഭാഗത്തി ലും ഇന്ത്യ ജേതാക്കളായി. വിജയ് കുമാര്‍-ഗുര്‍പ്രീത് സിങ്-സുഹാസ് അക്ഷയ് ആശപുത്രെ എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യക്കു സ്വര്‍ണം സമ്മാനിച്ചത്. പാകിസ്താന്‍ വെള്ളിയും ശ്രീലങ്ക വെങ്കലവും നേടി.
കബഡി: ഇന്ത്യക്ക് ഇരട്ട സ്വര്‍ണം
കബഡിയില്‍ ഇന്ത്യക്ക് ഇരട്ടസ്വര്‍ണം. ഇന്നലെ നടന്ന ഇരുവിഭാഗം ഫൈനലുകളിലും ശ്രീലങ്കയെയാണ് ഇന്ത്യ തകര്‍ത്തത്.
വനിതാ ഫുട്‌ബോള്‍ സ്വര്‍ണം ഇന്ത്യക്ക്
വനിതാ വിഭാഗം ഫുട്‌ബോളില്‍ ഇന്ത്യക്കു സ്വര്‍ണം. കലാശക്കളിയില്‍ നേപ്പാളിനെ എതിരി ല്ലാത്ത നാലു ഗോളുകള്‍ക്ക് ഇന്ത്യ തകര്‍ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it