സാനിയ-ഹിന്‍ഗിസ്ജോടി ഫൈനലില്‍

സിംഗപ്പൂര്‍ സിറ്റി: ഇന്ത്യയുടെ സാനിയാ മിര്‍സ- സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിന്‍ഗിസ് ജോടി സിംഗപ്പൂരില്‍ നടക്കുന്ന ഡബ്ല്യുടിഎ ഫൈനല്‍സിന്റെ കലാശക്കളിക്കു യോഗ്യത നേടി. ഈ വര്‍ഷം ഇന്തോ-സ്വിസ് സഖ്യത്തിന്റെ 10ാമത്തെ ഫൈനല്‍ കൂടിയാണിത്.
സെമി ഫൈനലില്‍ ചൈനീസ് തായ്‌പേയിയുടെ ചാന്‍ ഹാവോ ചിങ്- ചാന്‍ യുങ് ജാനിനെയാണ് സാനിയ-ഹിന്‍ഗിസ് സഖ്യം 6-4, 6-2 തകര്‍ത്തത്.
Next Story

RELATED STORIES

Share it