സാനിയ-ഹിംഗിസ് സഖ്യത്തിന് കിരീടം

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ലോക ഒന്നാം നമ്പര്‍ ഡബിള്‍സ് ജോടികളായ ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് മറ്റൊരു കിരീട നേട്ടം കൂടി. സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ടെന്നിസ് ടൂര്‍ണമെന്റിലാണ് ഇന്തോ-സ്വിസ് സഖ്യം ഇന്നലെ കിരീടം നേടിയത്.
ഫൈനലില്‍ റഷ്യയുടെ വേറ ദുഷെവിന-ചെക്ക് റിപബ്ലിക്കിന്റെ ബാര്‍ബോറ ക്രെജികോവ സഖ്യത്തെയാണ് സാനിയ-ഹിംഗിസ് ജോടി തോല്‍പ്പിച്ചത്. സ്‌കോര്‍: 6-3, 6-1. സാനിയ-ഹിംഗിസ് സഖ്യത്തിന്റെ തുടര്‍ച്ചയായ 40ാം ജയം കൂടിയാണിത്. തുടര്‍ച്ചയായ 44 ജയങ്ങള്‍ നേടിയ യാന നൊവോറ്റ്‌ന-ഹെലേന സുകോവ സഖ്യത്തിന്റെ പേരിലാണ് റെക്കോഡ്.
Next Story

RELATED STORIES

Share it