സാനിയ-ഹിംഗിസ് സഖ്യത്തിനു കിരീടം

ബ്രിസ്ബണ്‍: ലോക ഒന്നാംനമ്പര്‍ ജോടിയായ ഇന്ത്യയുടെ സാനിയാ മിര്‍സ-സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് ടീമിന് 2016ലെ ആദ്യ കിരീടവിജയം. ബ്രിസ്ബണ്‍ ഇന്റര്‍നാഷനല്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന ഫൈനലില്‍ ഇന്തോ- സ്വിസ് ജോടി വെന്നിക്കൊടി പാറിക്കുകയായിരു ന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നേടിയെത്തിയ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബര്‍-ആന്‍ഡ്രിയ പെറ്റ്‌കോവിക് സഖ്യത്തെ സാനിയ-ഹിംഗിസ് ജോടി 7-5, 6-1നു തകര്‍ത്തുവിടുകയായിരുന്നു. ഫൈനല്‍ 69 മിനിറ്റ് കൊണ്ടു തന്നെ അവസാനിച്ചു.
സാനിയ-ഹിംഗിസ് ടീമിന്റെ ആറാം ഡബിള്‍സ് കിരീടവിജയമാണിത്. കഴിഞ്ഞ സീസണില്‍ ഈ സഖ്യം തുടര്‍ച്ചയായി അഞ്ചൂ ടൂര്‍ണമെന്റുകളില്‍ ചാംപ്യന്‍മാരായിരുന്നു.
Next Story

RELATED STORIES

Share it