സാനിയ-ഹിംഗിസ്, ജൊക്കോവിച്ച് തുടര്‍ വിജയങ്ങള്‍ക്ക് വിരാമം

ദോഹ: തുടര്‍ച്ചയായ വിജയങ്ങളുടെ റെക്കോഡുകള്‍ക്ക് മൂന്നു വിജയം മാത്രം അവശേഷിക്കേ ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിറ്റ്‌സര്‍ലന്റിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് അടിതെറ്റി. തുടര്‍ച്ചയായ 42-ാം വിജയം ലക്ഷ്യമിട്ടിറങ്ങിയ സഖ്യത്തിന് ഖത്തര്‍ ഓപ്പണ്‍ ക്വാര്‍ട്ടറിലാണ് അടിതെറ്റിയത്.
ലോക ഒന്നാം നമ്പര്‍ ജോഡിയെ റഷ്യയുടെ എലീന വെസ്‌നിന -ദാരിയ കാസാറ്റിന സഖ്യമാണ് അട്ടിമറിച്ചത്.സ്‌കോര്‍: 26, 64, 105. മൂന്നു സെറ്റുകള്‍ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് സാനിയയും കൂട്ടുകാരിയും തോല്‍വി സമ്മതിച്ചത്. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ സാനിയ സഖ്യം രണ്ടും മൂന്നും സെറ്റുകളില്‍ പരാജയം രുചിച്ചു. ജാനാ നോവോത്‌നഹെലെന സുകോവ സഖ്യത്തിന്റെ പേരിലാണ് തുടര്‍വിജയങ്ങളുടെ റിക്കാര്‍ഡ്. 1990 ല്‍ 44 തുടര്‍വിജയങ്ങളാണ് ഈ സഖ്യം നേടിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, സിഡ്‌നി ഇന്റര്‍നാഷണല്‍ കിരീടം, സെന്റ്പീറ്റേഴ്‌സ് ബര്‍ഗ് ലേഡീസ് ട്രോഫി എന്നിങ്ങനെ തുടര്‍ച്ചയായ കിരീടം സ്വന്തമാക്കിയ സഖ്യം ഇതു വരെ പന്ത്രണ്ട് കിരീടങ്ങളാണ് നേടിയിട്ടുള്ളത്.
എന്നാല്‍ സഖ്യത്തിന് ഇതുവരെ ഖത്തര്‍ ഓപ്പണ്‍ കിരീടം നേടാനായിട്ടില്ല.
അതേ സമയം ദുബായ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ മത്സരം പൂര്‍ത്തിയാക്കാതെ പിന്‍മാറിയതോടെയാണ് തുടര്‍ച്ചയായ 17 ഫൈനല്‍ പ്രവേശനങ്ങളുടെ ജൊക്കോവിച്ചിന്റെ റെക്കാര്‍ഡിന് തിരശ്ശീല വീണത്. ആദ്യ സെറ്റ് 63ന് നഷ്ടപ്പെട്ട ജോക്കോവിച്ച് മത്സരത്തില്‍ പിന്നിട്ടു നില്‍ക്കവേയാണ് കണ്ണിന് വേദന കലശലായതിനെ തുടര്‍ന്നു താരം പിന്‍മാറിയത്.
2015ല്‍ ദോഹ ഓപ്പണില്‍ ഫൈനല്‍ കാണാതെ പുറത്തായതിനുശേഷം കളിച്ച എല്ലാ ടൂര്‍ണമെന്റുകളിലും ജോക്കോവിച്ച് ഫൈനലിലെത്തുകയോ കിരീടം നേടുകയോ ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it