സാനിയാ മിര്‍സ- മാര്‍ട്ടിന ഹിംഗിസ് സഖ്യം മുന്നേറി

ഇന്ത്യന്‍വെല്‍സ്: ലോക ഒന്നാംനമ്പര്‍ ഡബിള്‍ ജോടിയായ ഇന്ത്യയുടെ സാനിയാ മിര്‍സ- സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യം ഇന്ത്യന്‍വെല്‍സ് ടെന്നിസ് ടൂര്‍ണമെന്റിന്റെ രണ്ടാംറൗണ്ടില്‍ കടന്നു.
ആസ്‌ത്രേലിയയുടെ കെയ്‌സി ഡെലാക്വ-സാമന്ത സ്‌റ്റോസര്‍ ജോടിയെയാണ് സാനിയ-ഹിംഗിസ് ടീം നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചത്. സ്‌കോര്‍: 6-3, 7-5. മല്‍സരം 68 മിനിറ്റ് കൊണ്ട് അവസാനിച്ചു.
അമേരിക്കയുടെ വാനിയ കിങ്-റഷ്യയുടെ അല്ല കുദ്രിത്‌സേവ ജോടിയാണ് അടുത്ത റൗണ്ടില്‍ ഇന്തോ-സ്വിസ് സഖ്യത്തിന്റെ എതിരാളികള്‍.
Next Story

RELATED STORIES

Share it