സാനിയയുടെ വര്‍ഷം

കായിക ലോകത്ത് സമാനതകളില്ലാത്ത നേട്ടമാണ് സാനിയ മിര്‍സയ്ക്ക് ഈ വര്‍ഷം ലഭിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസിനൊപ്പം നിരവധി കിരീടങ്ങളുയര്‍ത്തിയ സാനിയയെ തേടി ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരവും തേടിയെത്തി. ഹിംഗിസിനൊപ്പം ഇരട്ട ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ സാനിയ ലോക റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. വിംബിള്‍ഡണ്‍, യുഎസ് ഓപണ്‍ എന്നിവയിലാണ് ഹിംഗിസിനൊപ്പം സാനിയ കിരീടം ചൂടിയത്. ഹിംഗിസിനൊപ്പം എട്ടു കിരീടങ്ങളാണ് സാനിയ ഈ വര്‍ഷം നേടിയത്.അതേസമയം, പുരുഷ സിംഗിള്‍സില്‍ സെര്‍ബിയയുടെ നൊവാക് ജോകോവിച്ചും വനിതകളില്‍ അമേരിക്കയുടെ സെറീന വില്യംസും 2015നെ അവിസ്മരണീയമാക്കി നിരവധി കിരീടങ്ങള്‍ സ്വന്തമാക്കി. സീസണില്‍ മൂന്ന് പ്രധാന ഗ്രാന്‍ഡ്സ്ലാമുകളിലും ഇരുവരും കിരീടം നേടിയിരുന്നു.
Next Story

RELATED STORIES

Share it