palakkad local

സാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ ശ്രമിക്കണം: ഋഷിരാജ് സിങ്

പാലക്കാട്: വിവര സാങ്കേതികവിദ്യയെ പരമാവധി ഉപയോഗപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ ശ്രമിക്കണമെന്നും അത് പ്രധാനമാണെന്നും ജയില്‍ ഡിജിപി ഋഷിരാജ് സിങ് പറഞ്ഞു. ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളജിലെ ഡിജിറ്റല്‍ ലൈബ്രറി സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്ഘാടനത്തിനുശേഷം വിദ്യാര്‍ഥികളുമായി സംവദിച്ചതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്.
കോളജിനായി പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഡിജിറ്റല്‍ ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. കോളജിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഏത് സമയത്തും എവിടെയിരുന്നും ഉപയോഗിക്കാവുന്ന തരത്തിലാണ് ഡിജിറ്റല്‍ ലൈബ്രറി ഒരുക്കിയിട്ടുള്ളത്. പ്രത്യേക ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് മാത്രമെ പ്രവേശിക്കാനാവൂ. സെമിനാര്‍ റിപോര്‍ട്ടുകളും പ്രൊജക്ടുകളും സൂക്ഷിക്കുക, ഇ-ബുക്കുകള്‍, ട്യൂട്ടോറിയലുകള്‍, ആര്‍ട്ടിക്കിളുകള്‍, പ്രസന്റേഷനുകള്‍ വിവിധ വിഷയങ്ങളിലെ ക്ലാസുകളുടെ വീഡിയോകള്‍ തുടങ്ങിയവയും ഡിജിറ്റല്‍ ലൈബ്രറിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതേ സംവിധാനം ലഭ്യമായ മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളുമായും യൂനിവേഴ്‌സിറ്റികളുമായും ബന്ധപ്പെടുത്താനുള്ള ശ്രമവും നടത്തുന്നുണ്ട്. എം ഹംസ എംഎല്‍എ അധ്യക്ഷനായി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം അരവിന്ദാക്ഷന്‍, ശ്രീകൃഷ്ണപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം ഷാജു ശങ്കര്‍, മോഹനന്‍ ആറാട്ടുതൊടി, ഡോ. അമ്പിളി അരവിന്ദന്‍, ഡോ. ജയന്‍ എം ആര്‍, ഡോ. റഫീഖ് ഇ സി, ഡോ. ശെല്‍വകുമാര്‍ കെ, ധന്യ കെ എം, റോഷ്‌കുമാര്‍ പി എം, ഷൗക്കത്തലി വി സംസാരിച്ചു.
Next Story

RELATED STORIES

Share it