സാംഗ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ രാജ്യസഭ പിരിഞ്ഞു

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി എ സാംഗ്മയുടെ ബഹുമാനാര്‍ഥം രാജ്യസഭാ നടപടികള്‍ നിര്‍ത്തിവച്ചു. പതിവിനു വിപരീതമായാണ് ഒരു മുന്‍ അംഗത്തിന്റെ വിയോഗത്തില്‍ സഭ പിരിയുന്നത്. നിലവിലുള്ള അംഗം മരിച്ചാല്‍ മാത്രമേ രാജ്യസഭ നിര്‍ത്തിവയ്ക്കാറുള്ളൂ. ഭരണ-പ്രതിപക്ഷ കക്ഷിനേതാക്കളുടെ അഭ്യര്‍ഥന മാനിച്ചാണു രാജ്യസഭാ ചെയര്‍മാന്‍ ഹാമിദ് അന്‍സാരി ചോദ്യോത്തരവേളയ്ക്കു ശേഷം സഭ ഇന്നേക്കു പിരിയുന്നതായി പ്രഖ്യാപിച്ചത്. പാര്‍ലമെന്ററികാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി, മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, സിപിഎം നേതാവ് സീതാറാം യെച്ചൂരി എന്നിവര്‍ സാംഗ്മയുടെ മൃതദേഹം മേഘാലയയിലേക്കു കൊണ്ടുപോവുന്നതിനു മുമ്പ് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ അംഗങ്ങള്‍ക്ക് അവസരം നല്‍കാന്‍ സഭ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.



Next Story

RELATED STORIES

Share it