Flash News

സഹോദരങ്ങള്‍ 250 കോടി രൂപ തട്ടിയതായി ആരോപണം

സഹോദരങ്ങള്‍ 250 കോടി രൂപ തട്ടിയതായി ആരോപണം
X
[caption id="attachment_89876" align="alignnone" width="921"]fake-invest-1 തട്ടിപ്പിനിരയായവര്‍ വാര്‍ത്തസമ്മേളനം നടത്തുന്നു[/caption]

ദുബയ്: തൃശ്ശൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ നിക്ഷേപങ്ങളിലൂടെ 250 കോടി രൂപയോളം തട്ടിയെടുത്തതായി പ്രവാസി മലയാളികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി പാച്ചുവീട്ടില്‍ യാസിറും ഹാസിറും കൂടിയാണ് വിവിധ ബാങ്കുകളിലെ വണ്ടിച്ചെക്കുകള്‍ നല്‍കി 150 ലക്ഷം ദിര്‍ഹം തട്ടിയെടുത്തന്നൊണ് ആരോപണം. [related] സമൂഹത്തിലുള്ള വിവിധ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് ലാഭ വിഹിതം തരാമെന്ന് പറഞ്ഞ് 150ഓളം പേരില്‍ നിന്നും പണം സ്വീകരിച്ചത്. തട്ടിപ്പിന് നേതൃത്വം നല്‍കിയ യാസര്‍ ഇപ്പോള്‍ അജ്മാനില്‍ ജയിലിലാണ്. നിരവധി പേര്‍ക്ക് വണ്ടിച്ചെക്ക് നല്‍കിയ സഹോദരന്‍ ഹാഷിര്‍ നാട്ടിലേക്ക് രക്ഷപ്പെട്ടിരിക്കുകയാണ്. തട്ടിപ്പിനിരയായവര്‍ നാട്ടിലെത്തുമ്പോള്‍ ഇവരുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുകയാണന്നും ഇവര്‍ ആരോപിച്ചു. തട്ടിപ്പിനിരയായവരുടെ എണ്ണം ഇപ്പോഴാണ് മനസ്സിലാകുന്നതെന്നും ഇവര്‍ ആരോപിച്ചു. നിക്ഷേപിച്ച പണം എവിടെ പോയി എന്ന്്് അറിയാനും തിരിച്ച്്് ലഭിക്കാനും നാട്ടിലും നിയമ നടപടിക്ക്്് ഒരുങ്ങുകയാണ് തട്ടിപ്പിനിരയായവര്‍. പവറട്ടി സ്വദേശി റാഫിക്ക് അഞ്ചര ലക്ഷം ദിര്‍ഹമാണ് നഷ്ടപ്പെട്ടത്. കൂര്‍ക്കഞ്ചേരി സ്വദേശികളായ അബുലിന് 30 ലക്ഷം ദിര്‍ഹം, ചാവക്കാട് സ്വദേശി സിബിലിന് നാലര ലക്ഷം ദിര്‍ഹം ദിര്‍ഹം, ഗുരുവായൂര്‍ സ്വദേശി സഹീറിന് 3 ലക്ഷം ദിര്‍ഹം ദിര്‍ഹം, ചാവക്കാട് സ്വദേശി മനാഫിന് 12 ലക്ഷം ദിര്‍ഹം കൂര്‍ക്കഞ്ചേരി സ്വദേശി ഷഫീഖിന് 13 ലക്ഷം ദിര്‍ഹം, മക്കളെ വിവാഹം കഴിക്കാന്‍ സ്വരൂപിച്ചിരുന്ന കൊച്ചി ഇടപ്പള്ളി സ്വദേശി വിധവയായ സറീനയുടെ 1.20 ലക്ഷം അടക്കമുള്ളവരുടെ പണമാണ് സഹോദരങ്ങള്‍ തട്ടിയെടുത്തതായി ആരോപിക്കുന്നത്.
Next Story

RELATED STORIES

Share it