സഹോദരങ്ങള്‍ പള്ളിക്കുളത്തില്‍ മുങ്ങിമരിച്ചു

കൊയിലാണ്ടി: കാപ്പാട് ഹൈദ്രോസ് പള്ളിക്കുളത്തില്‍ സഹോദരങ്ങള്‍ മുങ്ങിമരിച്ചു. കാപ്പാട് പീടികക്കണ്ടി കുനി കബീര്‍-സബീന ദമ്പതികളുടെ മക്കളായ മുഹമ്മദ് അസീം(8) (ഇലാഹിയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാം തരം വിദ്യാര്‍ഥി), മുഹമ്മദ് അന്‍ദിന്‍(6) (പ്രോഗ്രസീവ് സ്‌കൂള്‍ ഒന്നാം തരം വിദ്യാര്‍ഥി അത്തോളി)എന്നിവരാണ് മുങ്ങിമരിച്ചത്.
ഇന്നലെ വൈകീട്ട് 5.30ഓടെയാണ് അപകടം. വീടിനു സമീപത്തെ ഹൈദ്രോസ് പള്ളിയിലേക്ക് പോവാനായി പള്ളിക്കുളത്തിലിറങ്ങി ദേഹശുദ്ധി വരുത്തുന്നതിനിടെയാണ് ദുരന്തം. കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചു കൊണ്ടിരിക്കെയാണ് ഇരുവരുടേയും ചെരിപ്പുകളും മറ്റും കുളത്തിന് സമീപം കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ കുളത്തിലിറങ്ങി തിരച്ചില്‍ നടത്തി കുട്ടികളെ മുങ്ങിയെടുക്കുകയായിരുന്നു.
ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടേയും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: മുഹമ്മദ് അഫീഫ്, ആയിശ. മൃതദേഹങ്ങള്‍ കൊയിലാണ്ടി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Next Story

RELATED STORIES

Share it