kannur local

സഹോദരങ്ങളുടെ ബൈക്ക് കത്തിച്ചു

ചുഴലി: ചുഴലി കാവിന്‍മൂലയില്‍ സഹോദരങ്ങളുടെ ബൈക്കുകള്‍ കത്തിനശിച്ചു. പുളുക്കൂല്‍ സുരേഷ് ബാബു, സഹോദരന്‍ ബിജു എന്നിവരുടെ ബൈക്കുകളാണ് അക്രമികള്‍ തീവച്ചുനശിപ്പിച്ചത്.
പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. സമീപത്തെ ബന്ധുവിന്റെ പറമ്പിലായിരുന്നു ബൈക്കുകള്‍ നിര്‍ത്തിയിടാറുള്ളത്. സുരേഷ് ബാവുവിന്റെ കെഎല്‍ 59 എഫ് 5121 പാഷന്‍പ്രോ, ചെങ്കല്‍ ലോറി ഡ്രൈവറായ ബിജുവിന്റെ കെഎല്‍ 59 എല്‍ 1119 പള്‍സര്‍ ബൈക്കാണ് തീവച്ച് നശിപ്പിച്ചത്. ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു. ഇരുവരും സിപിഎം അനുഭാവികളാണ്.
എന്നാല്‍ സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമല്ലെന്നാണ് പ്രാഥമിക സൂചന. സംഭവത്തില്‍ സിപിഎം ഏരിയാ സെക്രട്ടറി പി വി ഗോപിനാഥും ലോക്കല്‍ സെക്രട്ടറി സി പ്രകാശനും പ്രതിഷേധിച്ചു.
Next Story

RELATED STORIES

Share it