സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍ പള്ളിക്കുളത്തില്‍ മുങ്ങി മരിച്ചു
BY swapna en23 Oct 2015 4:43 AM GMT
X
swapna en23 Oct 2015 4:43 AM GMT
കാസര്‍കോഡ്: മാതാപിതാക്കളോടൊപ്പം തളങ്കര മാലികുദീനാര്‍ മഖാം സിയാറത്തിനെത്തിയ രണ്ടു വിദ്യാര്‍ത്ഥികളായ സഹോദരന്മാര് പള്ളിക്കുളത്തില്‍ മുങ്ങിമരിച്ചു. ചൊകിബദര് നഗറില്‍ താമസിക്കുന്ന ശെയ്ഖ് മുഹമ്മദ് അല്‍ത്താഫ്(9), ശെയ്ഖ് മുഹമ്മദ് ആത്തിഫ്(5) എന്നിവരാണ് മുങ്ങിമരിച്ചത്.
ഇരുവരും കര്‍ണ്ണാടക പെര്ളക്കട്ട ഇല്മ് അക്കാഡമിയിലെ മൂന്നാം ക്ലാസ്സ്, യു.കെ.ജി വിദ്യാര്‍ത്ഥികളാണ്. ഇന്നലെ വൈകിട്ട് ആറോടെ മാതാവ് രേഷ്മാ, വല്ല്യുമ്മ എന്നിവരോടൊപ്പം തളങ്കര മാലികുദീനാര്‍ മഖാമില്‍ സിയാറത്തിന് എത്തിയതായിരുന്നു.
ഉമ്മയും വല്ല്യമ്മയും മഖാമില്‍ ഇരിക്കുമ്പോള്‍ കുട്ടികള്‍ അടുത്തുള്ള പള്ളിക്കുള്ളത്തിലേക്ക് പോവുകയായിരുന്നു. ഏറെ കഴിഞ്ഞ് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൂജാ അവധി നാട്ടില്‍ വന്നതായിരുന്നു കുടുംബം. പിതാവ് അന്‍വര്‍. ഖബറടക്കം ബദര്‍ ജുമാമസ്ജിദില്‍.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT