സഹീര്‍ വധം: മൂന്നാം പ്രതിയും അറസ്റ്റില്‍

ഇരിക്കൂര്‍: ആയിപ്പുഴ തുമ്പോലില്‍ ടാക്‌സി ഡ്രൈവറും എസ്ഡിപിഐ പ്രവര്‍ത്തകനുമായ സി എച്ച് സഹീറിനെ(23)കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി ആയിപ്പുഴ തുമ്പോല്‍ സ്വദേശി വളപ്പിനകത്ത് ഹനീഫ(48)യെ മട്ടന്നൂര്‍ സിഐ ഷജു ജോസഫും സംഘവും അറസ്റ്റ് ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് ഒന്നും രണ്ടും പ്രതികളായ അക്കരമ്മല്‍ നാസറും കീത്തടത്ത് ബഷീറും റിമാന്‍ഡിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഇനിയും പ്രതികളെ പിടികിട്ടാനുണ്ടെന്ന് പോലിസ് പറഞ്ഞു. മാതാപിതാക്കള്‍ മരണപ്പെട്ട അഞ്ചംഗ കുടുംബത്തിന്റെ അത്താണിയായിരുന്നു സി എച്ച് സഹീര്‍.
Next Story

RELATED STORIES

Share it