Cricket

സഹീര്‍ ഖാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹീര്‍ ഖാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
X
zaheer-khan-
ന്യൂഡല്‍ഹി: അന്താരാഷ്ട്രാ ക്രിക്കറ്റില്‍ നിന്ന് ഇന്ത്യയുടെ ഇടം കൈയ്യന്‍  പേസര്‍ സഹീര്‍ ഖാന്‍ വിരമിച്ചു. താന്‍ വിരമിക്കുന്നതായി  സഹീര്‍ ഖാന്‍ അറിയിച്ചു.  നിരന്തരമായ പരിക്കിനെ തുടര്‍ന്നും മോശം ഫോമിനെ തുടര്‍ന്നും സഹീര്‍ ഖാന്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
ന്യൂസിലന്റിനെതിരേയാണ് അവസാനമായി കളിച്ചത്.92 ടെസ്റ്റുകളില്‍ നിന്ന് 311 വിക്കറ്റ് നേടിയിട്ടുണ്ട്. 200 ഏകദിനങ്ങളിലായി 283 വിക്കറ്റ് ഇന്ത്യക്കു വേണ്ടി നേടിയിട്ടുണ്ട്.
വിരമിക്കല്‍ തീരുമാനം ഇന്നുണ്ടാവുമെന്ന് രാവിലെ ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല ട്വീറ്റ് ചെയ്തിരുന്നു.  എന്നാല്‍ ഐ.പി.എല്ലില്‍ താരം തുടരുമെന്ന് ശുക്ല അറിയിച്ചു.
Next Story

RELATED STORIES

Share it