സഹീര്വധം: രണ്ടുപേര്‍ അറസ്റ്റില്‍
BY Sumeera SMR24 April 2016 7:55 PM GMT
Sumeera SMR24 April 2016 7:55 PM GMT
ഇരിക്കൂര്‍: ആയിപ്പുഴ തുമ്പോലില് ഓട്ടോഡ്രൈവറും എസ്ഡിപിഐ പ്രവര്‍ത്തകനുമായ സി എച്ച് സഹീറിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആയിപ്പുഴ സ്വദേശികളായ അക്കരമ്മല്‍ നാസര്‍ (49), ബഷീര്‍ കീത്തേടത്ത് (41) എന്നിവരെയാണ് മട്ടന്നൂര്‍ സിഐ ഷാജു ജോസഫും സംഘവും അറസ്റ്റ് ചെയ്തത്.
കൊലപാതകവുമായി ബന്ധപ്പെട്ട് ഇവരടക്കം മൂന്നുപേരെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. സഹീറിന്റെ ബന്ധുവിന്റെ ഭര്‍ത്താവിനെക്കൊണ്ട് തളിപ്പറമ്പില്‍ മറ്റൊരു വിവാഹം കഴിപ്പിച്ചതുമായി ബന്ധപ്പെട്ട പ്രശ്നമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
തുമ്പോള്‍ പള്ളിക്കുസമീപത്തെ പീടികക്കടുത്ത് നില്‍ക്കുകയായിരുന്ന സഹീറിനെ കാറിലെത്തിയ പ്രതികള്‍ കത്തികൊണ്ട് കുത്തിപ്പരിക്കേല്പിക്കുകയായിരുന്നുവെന്ന് പോലിസ് വ്യക്തമാക്കി. ഒന്നാംപ്രതി നാസറാണ് കുത്തിയത്. ബഷീര്‍ കൊലപാതകത്തിന് സൗകര്യം ചെയ്തുകൊടുക്കുകയായിരുന്നു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT