സഹിഷ്ണുത നിലനിര്‍ത്തി വളര്‍ച്ച കൈവരിക്കണമെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി സഹിഷ്ണുതയും കാരുണ്യവും നിലനിര്‍ത്തി വളര്‍ച്ചയ്ക്കു തുടക്കം കുറിക്കാന്‍ പുതുവല്‍സരം നല്ല അവസരമായി കാണണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാജ്യത്തിനുള്ള തന്റെ പുതുവല്‍സര സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാനവികമൂല്യങ്ങളും സങ്കീര്‍ണമായ വൈവിധ്യവും നിറഞ്ഞതാണ് നമ്മുടെ നാട്. സഹിഷ്ണുതയും കരുണയും ഐക്യവും നിറഞ്ഞ സമൂഹത്തിനു മാത്രമേ സമാധാനം പ്രചരിപ്പിക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it